November 8, 2024

Malayale.ca – Canada's First Malayalee Portal

കാനഡയിലെ മലയാളി ശബ്‌ദം, Canada Malayale Portal

ഗാർഹിക പീഡനക്കേസ് ചർച്ചയിൽ അനുകൂല നിലപാട് : കാനഡയിൽ പഞ്ചാബി റേഡിയോ സ്റ്റേഷൻ ഹോസ്റ്റിനെ സസ്പെൻഡ് ചെയ്തു

https://chat.whatsapp.com/EQzv7qMaaimHxuMaS46mu6

ന്യൂയോർക്കിൽ നടന്ന ഗാർഹിക പീഡനക്കേസ് ചർച്ച ചെയ്യുന്നതിനിടെ അനുകൂല നിലപാടിൽ സംസാരിച്ച കാനഡയിലെ ബി.സി. യിൽ നിന്നുള്ള പഞ്ചാബി റേഡിയോ സ്റ്റേഷൻ ഹോസ്റ്റിനെ സസ്പെൻഡ് ചെയ്തു.

കഴിഞ്ഞ വ്യാഴാഴ്ച വൈകുന്നേരം ന്യൂയോർക്കിൽ ഉണ്ടായ ഗാർഹിക പീഡനക്കേസ് ചർച്ച ചെയ്യുന്നതിനിടെ, ഷെർ-ഇ-പഞ്ചാബ് എഎം 600 റേഡിയോ അവതാരക പോൾ ബ്രാർ, ഉയർന്ന വന്ന കേസിനെക്കുറിച്ച് അഭിപ്രായമിടുന്ന ആളുകൾ വ്യക്തിപരമായ കാര്യങ്ങൾ പരസ്യമാക്കരുതെന്നും കൗറിന്റെ ഭർത്താവിന്റെ കഥ ഇതുവരെ പറഞ്ഞിട്ടില്ലെന്നും നിർദ്ദേശിച്ചു. സ്ത്രീകൾ പുരുഷന്മാരുടെ വാക്കുകൾ കേൾക്കണം, ആരെങ്കിലും മർദിക്കുകയും അധിക്ഷേപിക്കുകയും ചെയ്തുവെന്ന് അവകാശപ്പെട്ടാൽ അത് സത്യമാകില്ലയെന്നും” ബ്രാർ അഭിപ്രായപ്പെട്ടു. പഞ്ചാബി റേഡിയോ സ്റ്റേഷൻ ഹോസ്റ്റിനെതീരെ പ്രതിഷേധങ്ങൾ ഉയരുകയും അന്വേഷണവിധേയമായി റേഡിയോ സ്റ്റേഷൻ ഹോസ്റ്റിനെ സസ്പെൻഡ് ചെയുകയും ചെയ്തു.

റിച്ച്മണ്ട് ആസ്ഥാനമായുള്ള പഞ്ചാബി റേഡിയോ സ്റ്റേഷൻ അതിന്റെ ശ്രോതാക്കളോട് ക്ഷമാപണം നടത്തുകയും ബ്രാറിനെ സസ്പെൻഡ് ചെയ്തതായി അറിയിക്കുകയും ചെയ്തു. ബ്രാറിന്റെ മൊഴികൾ സ്റ്റേഷൻ പരിശോധിച്ചു വരികയാണെന്നും അവലോകനം പൂർത്തിയാകുന്നതുവരെ ബ്രാറിനെ സസ്പെൻഡ് ചെയ്യുമെന്നും സ്റ്റേഷനിലെ ഡയറക്ടർ ഗുർഡിയൽ ബാദ് അറിയിച്ചു.

വർഷങ്ങളായി ഭർത്താവ് തന്നെ മർദിച്ചെന്ന് ആരോപിച്ച് വീഡിയോ ഓൺലൈനിൽ പോസ്റ്റ് ചെയ്തതിന് ശേഷം 30 കാരിയായ മൻദീപ് കൗർ കഴിഞ്ഞ ആഴ്ച ന്യൂയോർക്കിൽ ആത്മഹത്യ ചെയ്തിരുന്നു. കൗറിന്റെ വീഡിയോ സന്ദേശം ലോകമെമ്പാടുമുള്ള ദക്ഷിണേഷ്യൻ കമ്മ്യൂണിറ്റിയിലെ ഗാർഹിക പീഡനത്തെക്കുറിച്ചുള്ള ചർച്ചകൾക്ക് തുടക്കമിട്ടിരുന്നു.

80,000-ത്തിലധികം ഇൻസ്റ്റാഗ്രാം ഫോളോവേഴ്‌സുള്ള അമേരിക്കൻ ഗായകനും പോഡ്‌കാസ്റ്റ് ഹോസ്റ്റുമായ മനീത് അബ്രോളും ബ്രാറിനെതിരെ രൂക്ഷഭാഷയിൽ പ്രതികരിച്ചിരുന്നു. ഗാർഹിക പീഡനത്തിന്റെ കാര്യങ്ങളിൽ ആളുകൾ നിശബ്ദരായിരിക്കണമെന്ന് ബ്രാർ കരുതുന്നത് എന്തുകൊണ്ടാണെന്നും ഭർത്താവ് തെറ്റുകാരനാണെന്ന് കാണിക്കാൻ മതിയായ തെളിവുകളില്ലെന്ന് ബ്രാറിന്റെ അവകാശവാദങ്ങൾ തെറ്റാണെന്ന് മനീത് പ്രതികരിച്ചിരുന്നു.

About The Author

error: Content is protected !!