November 8, 2024

Malayale.ca – Canada's First Malayalee Portal

കാനഡയിലെ മലയാളി ശബ്‌ദം, Canada Malayale Portal

മോൺട്രിയലിന്റെ വടക്ക് ഭാഗത്ത് ഭൂചലനം 3.7 തീവ്രത

https://chat.whatsapp.com/FDyHrouQqfAC7xTtsrkFWp

മോൺ‌ട്രിയലിന്റെ വടക്ക് ഭാഗത്ത് ഭൂചലനം. റിക്ടർ സ്‌കെയിലിൽ 3.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഇന്നലെ രാത്രി 9.23നായിരുന്നു അനുഭവപ്പെട്ടത്. മോൺ‌ട്രിയൽ നഗരത്തിന് വടക്ക് 26 കിലോമീറ്റർ അകലെയാണ് ഭൂചലനം ഉണ്ടായത്, മേഖലയിൽ ഭൂചലനം ശക്തമായി അനുഭവപ്പെട്ടുവെന്ന് സർക്കാർ ഏജൻസി അറിയിച്ചു.

മോൺ‌ട്രിയൽ ഈസ്റ്റിലെ ബ്ലെയിൻ‌വില്ലെ, ബൗച്ചർ‌വില്ലെ, സെന്റ്-ആൻ-ഡെസ്-പ്ലെയിൻ‌സ്, റിവിയർ-ഡെസ്-പ്രെറീസ്-പോയിന്റ്-ഓക്‌സ്-ട്രെംബിൾസ് ബറോ, വടക്കുപടിഞ്ഞാറ് സെയിന്റ്-അഗതെ-ഡെസ്-മോണ്ട്സ്, വടക്കുകിഴക്ക് ജോലിയറ്റ്, തെക്കുകിഴക്ക് ബെലോയിൽ, തെക്കുപടിഞ്ഞാറ് ഓക്ക എന്നിവിടങ്ങളിലും ഭൂചലനം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

ഇതാദ്യമായല്ല മേഖലയിൽ ഭൂചലനം ഉണ്ടാകുന്നത്. 2021 മെയ് മാസത്തിൽ എപ്പിഫാനിക്ക് സമീപം 3.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടു. കാനഡയിലെ ഭൂകമ്പത്തിന്റെ കണക്കനുസരിച്ച് 2010 ജൂൺ 23 നാണ് ഈ മേഖലയിൽ 5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായത്.

9.8 കിലോമീറ്റർ ആഴത്തിൽ ടെറെബോൺ മേഖലയിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്ന് യുഎസ് ജിയോളജിക്കൽ സർവേ അറിയിച്ചു. നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല.

About The Author

error: Content is protected !!