November 8, 2024

Malayale.ca – Canada's First Malayalee Portal

കാനഡയിലെ മലയാളി ശബ്‌ദം, Canada Malayale Portal

കോവിഡാനന്തരം മുടി കൊഴിഞ്ഞു, ആദ്യ ഡോസ് വാക്സിൻ സ്വീകരിച്ച് മാതൃകയായി ഏഴുവയസ്സുകാരി സെഡാർ ഹെർലെ

Join for daily Canada Malayalam News

https://chat.whatsapp.com/CxfbgpDHKJq6JQLeNYUIL0

റെജീനയിൽ ഉള്ള ക്ലിനിക്കിൽ കോവിഡ്-19 വാക്സിൻ ആദ്യ ഡോസ് സ്വീകരിച്ച ഏഴുവയസ്സുകാരി സെഡാർ ഹെർലെ ആവേശഭരിതയായി. 2020 ഡിസംബറിൽ കോവിഡ്-19 ബാധിച്ചതിനെത്തുടർന്ന് സീഡർ ഹെർലെയുടെ മുടി കൊഴിയാൻ തുടങ്ങി. ഏഴുവയസ്സുകാരിയായ സെഡാർ ഹെർലെ റെജീനയിലുള്ള സ്പെഷ്യലിസ്റ്റുകളെ കാണുകയും മുടികൊഴിച്ചിൽ പരിശോധനയ്ക്ക് വിധേയയാകുകയും ചെയ്തു.

“കോവിഡ് എന്നെന്നേക്കുമായി പോകണമെന്നും ഒരിക്കലും തിരിച്ചുവരരുതെന്നും ഞാൻ ആഗ്രഹിക്കുന്നു,” എന്ന് ഏഴുവയസ്സുകാരി സെഡാർ ഹെർലെ പറഞ്ഞു. സെഡാർന്റെ അമ്മയായ 39 കാരി ആൻഡ്രിയ ഹെർലെ കോവിഡ് രോഗത്തിന്റെ ദീർഘകാല പ്രത്യാഘാതങ്ങളിൽ നിന്ന് ഇപ്പോഴും മുക്തി നേടിയിട്ടില്ല. കോവിഡാനാന്തരം സ്ട്രോക്ക് വന്ന് ഒരു വശം തളർന്ന ആൻഡ്രിയ ഫിസിയോതെറാപ്പി ചെയ്ത് പഴയ ജീവിതത്തിലേക്ക് തിരിച്ചുവരുകയാണ്.

2020 നവംബറിൽ, പ്രസവാവധി കഴിഞ്ഞ് ജോലിയിൽ തിരിച്ചെത്തിയ നഴ്‌സായ ഹെർലി, കോവിഡ് -19 രോഗികളെ അവരുടെ വീടുകളിൽ പരിചരിക്കുകയായിരുന്നു. തുടർന്ന്, 2020 ഡിസംബർ 5-ന്, കോവിഡ് -19-ന് കാരണമാകുന്ന വൈറസ് ബാധിക്കുകയുണ്ടായി. അതേസമയം അവളുടെ ഭർത്താവിനും കുട്ടികൾക്കും നേരിയ ലക്ഷണങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. തങ്ങളുടെ പഴയ ജീവിതത്തിലേക്കുള്ള മടക്കയാത്രയിലാണ് ആൻഡ്രിയയും കുടുംബവും.

About The Author

error: Content is protected !!