November 6, 2024

Malayale.ca – Canada's First Malayalee Portal

കാനഡയിലെ മലയാളി ശബ്‌ദം, Canada Malayale Portal

കാനഡയിൽ 3 വയസ്സുള്ള കുട്ടിക്ക് ഫ്ലൂ വാക്‌സിന് പകരം കോവിഡ് -19 വാക്സിൻ നൽകിയതായി പരാതി

Join for daily Canada Malayalam News

https://chat.whatsapp.com/CxfbgpDHKJq6JQLeNYUIL0

3 വയസ്സുള്ള കുട്ടിക്ക് ഫ്ലൂ വാക്സിൻ കൊടുക്കുന്നതിന് പകരം, തെറ്റായി കോവിഡ് -19 വാക്സിൻ ലഭിച്ചു. ബ്രാൻഡന്റെ കീസ്റ്റോൺ സെന്ററിൽ നവംബർ 24-ന് ആണ് സംഭവം നടന്നത്. എന്നാൽ വാക്‌സിൻ ലഭിച്ച കുട്ടി ഇപ്പോൾ ഊർജ്ജസ്വലയും ആരോഗ്യവതിയുമാണെന്ന് ഹെൽത്ത് ഡിപ്പാർട്ട്മെന്റ് അറിയിച്ചു. എന്നാൽ ഇതിൽ അന്വേഷണത്തിന് ഉത്തരവിട്ടതായി ഹെൽത്ത് കാനഡയും അറിയിച്ചു.

മാനിറ്റോബ പ്രവിശ്യയിലെ കോവിഡ് -19 വാക്സിനേഷൻ സൂപ്പർസൈറ്റുകളിൽ ഒന്നാണ് കീസ്റ്റോൺ സെന്റർ. പന്ത്രണ്ട് വയസും അതിൽ കൂടുതലുമുള്ളവർക്കുള്ള കുട്ടികൾക്ക് ഫൈസർ കോവിഡ് -19 വാക്‌സിന്റെ മൂന്നിലൊന്ന് ഡോസേജാണ് നൽകുന്നത്, അടുത്തിടെ അഞ്ച് മുതൽ പതിനൊന്ന് വയസ്സുവരെയുള്ള കുട്ടികൾക്ക് ഉപയോഗിക്കാൻ കോവിഡ് -19 വാക്‌സിൻ കാനഡ ഹെൽത്ത് ഡിപ്പാർട്ട്മെന്റ് അംഗീകാരം നൽകിയിരുന്നു. എന്നാൽ അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികൾക്ക് ഇപ്പോൾ കോവിഡ് -19 വാക്സിനുകൾക്ക് അർഹതയില്ല എന്നിരിക്കെയാണ് ഈ സംഭവം നടന്നിരിക്കുന്നത്. കടുത്ത അനാവസ്ഥ ആണ് നടന്നതെന്ന് കുട്ടിയുടെ ‘അമ്മ കുറ്റപ്പെടുത്തി.

വാക്‌സിൻ ലഭിച്ച്‌ കുറച്ച് ദിവസങ്ങൾക്ക് ശേഷം തന്റെ മകൾക്ക് ഛർദ്ദിയും, പനിയും തുടങ്ങിയാതായി ജെന്ന ബർഡാർസൺ പറഞ്ഞു. ഒരാഴ്‌ചയ്‌ക്ക് ശേഷം, തെറ്റായി നൽകിയ വാക്‌സിൻ അവളുടെ ആരോഗ്യത്തെ എങ്ങനെ ബാധിക്കുമെന്നതിനെക്കുറിച്ച് ആരോഗ്യ ഉദ്യോഗസ്ഥരിൽ നിന്ന് ഉത്തരം ലഭിച്ചിട്ടില്ലെന്ന് ബർദാർസൺ കുറ്റപ്പെടുത്തുന്നു. തന്റെ ദുരാനുഭവം മറ്റുള്ളവരെ വാക്സിനുകൾ എടുക്കുന്നതിൽ നിന്ന് പിന്തിരിപ്പിക്കാൻ ആഗ്രഹിക്കുന്നില്ലെന്നും എന്നാൽ ചോദ്യങ്ങൾ ചോദിക്കാൻ അവരെ പ്രോത്സാഹിപ്പിക്കുന്നതായും ബർദാർസൺ പറഞ്ഞു.

ആരോഗ്യ പരിപാലന പ്രവർത്തകർ അമിത ജോലി ചെയ്യുന്നവരുമാണെന്ന് താൻ മനസ്സിലാക്കുന്നുവെന്ന് ബർദാർസൺ പറയുന്നു, എന്നാൽ ഇതുപോലുള്ള തെറ്റുകൾ അപകടകരമാണെന്ന് ബർദാർസൺ ഓർമിപ്പിച്ചു. എന്നാൽ അന്വേഷണത്തിന് ഉത്തരവിട്ടതായി ഹെൽത്ത് കാനഡ അറിയിച്ചു.

About The Author

error: Content is protected !!