ഒട്ടാവ : ബ്രിട്ടീഷ് കൊളമ്പിയയിലെ കെലോവാനയിലെ ജോലിസ്ഥലത്ത് തിങ്കളാഴ്ച ക്രെയിൻ തകർന്ന് നാലുപേർ കൊല്ലപ്പെട്ടതായി ആർസിഎംപി സ്ഥിരീകരിച്ചു. ചൊവ്വാഴ്ച നടത്തിയ വാർത്താ സമ്മേളനത്തിലാണ് പോലീസ് മരണങ്ങൾ സ്ഥിരീകരിച്ചത്.
തിങ്കളാഴ്ച രാവിലെ 10:45 ഓടെ കെലോന നഗരത്തിലെ ബെർണാഡ് അവന്യൂവിലെ ബ്രൂക്ലിൻ കെട്ടിടത്തിലാണ് ക്രെയിൻ തകർന്നത്. കെട്ടിടം നിർമ്മാണ ഘട്ടത്തിലായിരുന്നു.
ക്രെയിനിന്റെ മുകൾ ഭാഗം ഒരു ഓഫീസ് കെട്ടിടത്തിലേക്കും ഒരു വീട്ടിലേക്കും ആണ് തകർന്നുവീണത്. സൈറ്റിൽ ജോലി ചെയ്യുന്ന സബ് കോൺട്രാക്ടർമാരാണ് മരിച്ചതെന്ന് സ്ഥിരീകരിച്ചു. കൊല്ലപ്പെട്ടവരിൽ ക്രെയിന്റെ ഓപ്പറേറ്റർ ഉൾപെട്ടിട്ടുണ്ടെന്നും പറയുന്നുണ്ട്. മരിച്ചവരിൽ രണ്ട് സഹോദരന്മാരും ഉൾപ്പെടുന്നു. എറിക്കും, പാട്രിക് സ്റ്റെമ്മറും ആണ് മരിച്ച സഹോദരങ്ങളെന്ന് റിപ്പോർട്ടുകളുണ്ട്.
മരിച്ചതായി കരുതപ്പെടുന്ന അഞ്ചാമത്തെ വ്യക്തി അടുത്തുള്ള ഓഫീസ് കെട്ടിടത്തിലാണ് ജോലി ചെയുന്നത്. കാണാതായവരുടെ മൃതദേഹം കണ്ടെടുക്കാനുള്ള ശ്രമം ആരംഭിക്കുന്നതിനായി വാൻകൂവറിൽ നിന്ന് ഒരു പ്രത്യേക റെസ്ക്യൂ സംഘം ചൊവ്വാഴ്ച കെലോനയിലെത്തി. ഹെവി അർബൻ റെസ്ക്യൂ ടീമിൽ അഗ്നിശമന സേനാംഗങ്ങൾ, പാരാമെഡിക്കുകൾ, പോലീസ്, എഞ്ചിനീയർ എന്നിവരും ഉൾപ്പെടുന്നു. നിസാര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ച രണ്ട് പേരെ വിട്ടയച്ചതായി ആശുപത്രി അധികൃതർ അറിയിച്ചു.
More Stories
ബ്രാംപ്ടണിൽ പതിമൂന്നുകാരിയായ പെൺകുട്ടിയെ പോലീസ് ഓഫീസറായി ആൾമാറാട്ടം നടത്തി ലൈംഗികമായി പീഡിപ്പിച്ചു; പ്രതി അറസ്റ്റിൽ
കനേഡിയൻ വാടക യൂണിറ്റിനുള്ള ശരാശരി വിലയിൽ അഭൂതപൂർവമായ വർദ്ധനവ് : റിപ്പോർട്ട്
പരിക്കേൽക്കാനുള്ള സാധ്യത കൂടുതൽ : Temu.com-ൽ വിറ്റഴിച്ച കുട്ടികളുടെ കാർ സീറ്റുകൾ ഹെൽത്ത് കാനഡ തിരിച്ചുവിളിച്ചു