November 23, 2024

Malayale.ca – Canada's First Malayalee Portal

കാനഡയിലെ മലയാളി ശബ്‌ദം, Canada Malayale Portal

കാനഡയിൽ ഒരുമാസത്തിനിടെ മലയാളികളുടെയടക്കം 450 വാഹനങ്ങൾ മോഷണം പോയി

https://chat.whatsapp.com/FDyHrouQqfAC7xTtsrkFWp

കാനഡയിലെ മിസ്സിസാഗ, ബ്രാംപ്ടൺ പ്രദേശങ്ങൾ സമീപകാലങ്ങളിൽ വാഹന മോഷണങ്ങളുടെ ഹോട്ട്‌സ്‌പോട്ടായി മാറിയിരിക്കുകയാണ്.

പീൽ റീജിയണൽ പോലീസിന്റെ കഴിഞ്ഞ 30 ദിവസത്തെ (സെപ്തംബർ 22 മുതൽ ഒക്‌ടോബർ 22 വരെ) ക്രൈം ഡാറ്റ രണ്ട് നഗരങ്ങളിലായി മൊത്തം 450 വാഹനങ്ങൾ മോഷണം പോയി. ഈ വാഹന മോഷണങ്ങളിൽ 266 എണ്ണം മിസ്സിസാഗയിലും, മറ്റ് 184 എണ്ണം ബ്രാംപ്ടണിലുമാണ്.

രണ്ടാഴ്ച മുൻപ് കിങ്സ്റ്റണിലെ മലയാളി വിദ്യാർത്ഥിയുടെ വാഹനം മോഷണം പോകുകയും തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ വാഹനം ആളില്ല റോഡിൽ ഇടിച്ച് തകർന്നതായും കണ്ടെത്തിയിരുന്നു. പ്രതിയുടെ ഫോൺ കാറിൽ നിന്നും ലഭിച്ചിരുന്നെങ്കിലും പോലീസ് കൂടുതൽ നടപടിയിലേക്ക് പോയില്ല എന്നാരോപണം ഉയർന്നിരുന്നു. കൂടാതെ മോഷ്ടിക്കപ്പെട്ട വാഹനങ്ങളിൽ ചിലത് കാനഡയിലെ മറ്റ് പ്രവിശ്യയുടെ ഭാഗങ്ങളിലേക്കും, അന്തരാഷ്ട്ര വിപണിയിലേക്ക് വിൽപ്പനക്ക് കൊണ്ടുപോകുന്നതും പതിവായിരിക്കുകയാണ്.

കഴിഞ്ഞ വാരാന്ത്യത്തിൽ, മോഷ്ടിച്ച കാർ ഒറിലിയയിലെ ഒരു കെട്ടിടത്തിൽ ഇടിച്ചു തകർത്തിരുന്നു. വാഹനത്തിലുണ്ടായിരുന്ന മൂന്ന് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു, ഇവർക്കെതിരെ വാഹന മോഷണത്തിനുള്ള കുറ്റങ്ങൾ ചുമത്തയിട്ടുണ്ട്. വാഹനം മോഷണം പോയാൽ ഉടൻ തന്നെ പോലീസിൽ വിവരം അറിയിക്കണം എന്ന് പീൽ റീജിയണൽ പോലീസ് അറിയിച്ചു.

About The Author

error: Content is protected !!