November 6, 2024

Malayale.ca – Canada's First Malayalee Portal

കാനഡയിലെ മലയാളി ശബ്‌ദം, Canada Malayale Portal

ടൊറന്റോയിൽ മയക്കുമരുന്ന് വേട്ട പഞ്ചാബി വംശജരായ മൂന്ന് പേർ അറസ്റ്റിൽ

https://chat.whatsapp.com/FDyHrouQqfAC7xTtsrkFWp

ടൊറന്റോയിൽ അന്താരാഷ്ട്ര മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ട് പഞ്ചാബി വംശജരായ മൂന്ന് പേർ ഉൾപ്പെടെ അഞ്ച് പേർ അറസ്റ്റിലായി. ബ്രാംപ്ടൺ സ്വദേശി ജസ്പ്രീത് സിംഗ്, (28) മിസിസാഗയിൽ നിന്നുള്ള രവീന്ദർ ബൊപ്പാരായ് (27) കാലിഡണിൽ നിന്നുള്ള ഗുർദീപ് ഗഖൽ (38) ഖലീലുല്ല അമീൻ (46) വ്രെ ഐപി (27) എന്നിവരാണ് അറസ്റ്റിലായതെന്ന് പീൽ റീജിയണൽ പോലീസ് പ്രസ്താവനയിൽ അറിയിച്ചു.

ഇവർ അഞ്ച് പേരും അന്താരാഷ്ട്ര മയക്കുമരുന്ന് കടത്തിൽ ഉൾപ്പെട്ടവരാണെന്ന് പീൽ റീജിയണൽ പോലീസ് പറഞ്ഞു. 182 കിലോ മെത്താംഫെറ്റാമൈൻ, 166 കിലോ കൊക്കെയ്ൻ, 38 കിലോ കെറ്റാമൈൻ എന്നിവയുൾപ്പെടെ 25 മില്യൺ യുഎസ് ഡോളറിലധികം വിലമതിക്കുന്ന അനധികൃത മയക്കുമരുന്നുകളും 11 മാസം നീണ്ട അന്വേഷണത്തിൽ പിടിച്ചെടുത്തു.

2021 നവംബറിൽ, ഗ്രേറ്റർ ടൊറന്റോ ഏരിയയിൽ (ജിടിഎ) അനധികൃത മയക്കുമരുന്ന് വിതരണവുമായി ബന്ധപ്പെട്ട വ്യക്തികളെ പീൽ റീജിയണൽ പോലീസും എസ്ഇബിയും നിരീക്ഷിക്കുകയും തുടർന്നുള്ള അന്വേഷണത്തിൽ അന്താരാഷ്ട്ര അതിർത്തികളിൽ വ്യാപിച്ചുകിടക്കുന്ന മയക്കുമരുന്ന് കടത്ത് സംഘത്തെ അറസ്റ്റ് ചെയ്യുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

ഈ സംഘത്തിലെ അംഗങ്ങൾ അമേരിക്കയിൽ നിന്ന് നേരിട്ട് പീൽ മേഖലയിലേക്കും ജിടിഎയുടെ പരിസര പ്രദേശങ്ങളിലേക്കും മയക്കുമരുന്ന് കടത്താൻ വാണിജ്യ ട്രക്കിംഗ് ബിസിനസുകൾ ഉപയോഗിച്ചതായി പോലീസ് അന്വേഷണത്തിൽ കണ്ടെത്തി.

About The Author

error: Content is protected !!