https://chat.whatsapp.com/FDyHrouQqfAC7xTtsrkFWp
ക്യൂബെക്കിൽ ഡസൻ കണക്കിന് നായ്ക്കുട്ടികളെ വിഷവാതകം പ്രയോഗിച്ച് ഫ്രീസറുകളിൽ മരവിപ്പിച്ച് കൊന്ന് സ്ലെഡ് ഡോഗ് കമ്പനിയിൽ കെട്ടിത്തൂക്കിയതുമായി ബദ്ധപ്പെട്ട് ക്യൂബെക്ക് സിറ്റിയിൽ മൂന്ന് പേർക്കെതിരെ കേസെടുത്തതായി പ്രവിശ്യാ പോലീസ് അറിയിച്ചു. അന്റോയ്ൻ സിമർഡ് (41), എലിസബത്ത് ലെക്ലർക്ക് (39), എഡ്വാർഡ് പാരന്റ് (58) എന്നിവർക്കെതിരെ വ്യാഴാഴ്ച ക്യൂബെക്ക് സിറ്റി കോടതിയിൽ മൃഗ പീഡനത്തിനെതിരെ കുറ്റം ചുമത്തിയത്. 2008 നും 2020 നും ഇടയിലാണ് കുറ്റകൃത്യങ്ങൾ നടന്നതെന്ന് പോലീസ് ആരോപിക്കുന്നു.
ക്യുബെക്കിലെ സെന്റ്-ജീൻ-ഡി-എൽ-ഡി ഓർലിയാൻസിലെ എക്‌സ്‌പെഡിഷൻ മി-ലൂപ്പ് സ്ലെഡ് ഡോഗ് കമ്പനിയെക്കുറിച്ച് ഏപ്രിലിൽ അന്വേഷണം ആരംഭിച്ചിരുന്നു, ഹസ്കികളെയും നായ്ക്കുട്ടികളെയും ഫ്രീസറുകളിൽ മരവിപ്പിച്ച് കൊന്ന് സ്ലെഡ് ഡോഗ് കമ്പനിയിൽ കെട്ടിത്തൂക്കിയതുമായി ബദ്ധപ്പെട്ടായിരുന്നു അന്വേഷണം. പ്രതികളെ നവംബർ 16ന് കോടതിയിൽ ഹാജരാക്കും.
കാനഡയിലുടനീളം നായ്ക്കളെ മനുഷ്യ വിനോദത്തിനായി ചൂഷണം ചെയ്യുന്നുവെന്ന് മൃഗസംരക്ഷണ പ്രവർത്തകയായ ഷെയ് ലീ പറഞ്ഞു. മി-ലൂപ്പ് സ്ലെഡ് ഡോഗ് കമ്പനി മൃഗങ്ങളെ ദയാവധം ചെയ്തത് കണ്ടെത്തിയപ്പോൾ താൻ ഞെട്ടിപ്പോയെന്നും ലീ പറഞ്ഞു.
More Stories
ബ്രാംപ്ടണിൽ പതിമൂന്നുകാരിയായ പെൺകുട്ടിയെ പോലീസ് ഓഫീസറായി ആൾമാറാട്ടം നടത്തി ലൈംഗികമായി പീഡിപ്പിച്ചു; പ്രതി അറസ്റ്റിൽ
കനേഡിയൻ വാടക യൂണിറ്റിനുള്ള ശരാശരി വിലയിൽ അഭൂതപൂർവമായ വർദ്ധനവ് : റിപ്പോർട്ട്
പരിക്കേൽക്കാനുള്ള സാധ്യത കൂടുതൽ : Temu.com-ൽ വിറ്റഴിച്ച കുട്ടികളുടെ കാർ സീറ്റുകൾ ഹെൽത്ത് കാനഡ തിരിച്ചുവിളിച്ചു