https://chat.whatsapp.com/EQzv7qMaaimHxuMaS46mu6
രണ്ട് ഇന്ത്യൻ വംശജർ കാനഡയിലെ വിസ്ലർ വില്ലേജിൽ വെടിയേറ്റ് മരിച്ചു. മെനീന്ദർ ധലിവാൾ (29) സംഭവസ്ഥലത്തും, സുഹൃത്ത് സതീന്ദേര ഗിൽ പ്രാദേശിക ആശുപത്രിയിൽ വച്ച് മരണപ്പെട്ടതായി പോലീസ് അറിയിച്ചു. രണ്ട് പേർക്കും ഒന്നിലധികം തവണ വെടിയേറ്റിട്ടുണ്ടെന്നും, ഇവർ ബ്രദേഴ്സ് കീപ്പേഴ്സ് ഗുണ്ടാസംഘവുമായി ബദ്ധപ്പെട്ട് പ്രവർത്തിക്കുന്നവരാണെന്നും പോലീസ് റിപ്പോർട്ടിൽ പരാമർശിക്കുന്നുണ്ട്.
സംഭവത്തെത്തുടർന്ന്, വിസ്ലറിലെ സ്കീ നഗരം പോലീസ് നിയന്ത്രണത്തിലാണ്. ലോവർ മെയിൻലാൻഡ് ഗുണ്ടാസംഘർഷവുമായി ബന്ധപ്പെട്ടാണ് വെടിവെപ്പ് നടന്നതെന്ന് വാൻകൂവർ പോലീസ് മേധാവി ആദം പാമർ പറഞ്ഞു.
കഴിഞ്ഞ വർഷം, ഏപ്രിൽ 17 ന് ധലിവാളിന്റെ മൂത്ത സഹോദരൻ ഹർബ് കോൾ ഹാർബറിൽ വെടിയേറ്റ് മരിച്ചിരുന്നു. സംഭവവുമായി ബന്ധപ്പെട്ട രണ്ട് പ്രതികളെ പിടികൂടിയതായും, കൂടുതൽ അന്വേഷണം നടക്കുകയാണെന്നും, തെളിവുകൾ ശേഖരിച്ചതായും ആർസിഎംപി അറിയിച്ചു.
More Stories
ബ്രാംപ്ടണിൽ പതിമൂന്നുകാരിയായ പെൺകുട്ടിയെ പോലീസ് ഓഫീസറായി ആൾമാറാട്ടം നടത്തി ലൈംഗികമായി പീഡിപ്പിച്ചു; പ്രതി അറസ്റ്റിൽ
കനേഡിയൻ വാടക യൂണിറ്റിനുള്ള ശരാശരി വിലയിൽ അഭൂതപൂർവമായ വർദ്ധനവ് : റിപ്പോർട്ട്
പരിക്കേൽക്കാനുള്ള സാധ്യത കൂടുതൽ : Temu.com-ൽ വിറ്റഴിച്ച കുട്ടികളുടെ കാർ സീറ്റുകൾ ഹെൽത്ത് കാനഡ തിരിച്ചുവിളിച്ചു