https://chat.whatsapp.com/FDyHrouQqfAC7xTtsrkFWp
കാനഡയിലെ ബ്രിട്ടീഷ് കൊളംബിയ പ്രവിശ്യയിൽ ഉണ്ടായ വാഹനാപകടത്തിൽ 17 വയസ്സുള്ള ഇൻഡോ-കനേഡിയൻ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. വീട്ടിലേക്കുള്ള യാത്രയിലാണ് തരേൺ സിംഗ് ലാൽ അപകടത്തിൽ പെട്ടത്. സറേയിലെ തമനാവിസ് സെക്കൻഡറി സ്‌കൂൾ വിദ്യാർഥിയായിരുന്നു തരേൺ സിംഗ്.
മോശം കാലാവസ്ഥയെ തുടർന്ന് ബ്രിട്ടീഷ് കൊളംബിയയിലെ ലാംഗ്ലിയിലെ ഫ്രേസർ ഹൈവേയിൽ നിന്ന് വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് തെന്നിമാറി സമീപമുള്ള യൂട്ടിലിറ്റി തൂണിൽ ഇടിച്ചാണ് അപകടം സംഭവിച്ചത്. സംഭവത്തെകുറിച്ച് അന്വേഷണം നടക്കുകയാണെന്ന് ലാംഗ്ലി റോയൽ കനേഡിയൻ മൗണ്ടഡ് പോലീസ് അറിയിച്ചു.
ക്രാഷ് റിപ്പോർട്ട് ചെയ്യപ്പെടുന്നതിന് തൊട്ടുമുമ്പ് ലാലുമായി സംസാരിച്ചിരുന്നതായി ലാലിന്റെ അമ്മ സരബ്ജീത് നാനാര-ലാൽ മാധ്യമങ്ങളോട് പറഞ്ഞു. കനത്ത മഴയാണെന്നതൊഴിച്ചാൽ, അപകടകാരണത്തെക്കുറിച്ച് മറ്റൊന്നും അറിയില്ലെന്നും അവർ പറഞ്ഞു.
More Stories
ബ്രാംപ്ടണിൽ പതിമൂന്നുകാരിയായ പെൺകുട്ടിയെ പോലീസ് ഓഫീസറായി ആൾമാറാട്ടം നടത്തി ലൈംഗികമായി പീഡിപ്പിച്ചു; പ്രതി അറസ്റ്റിൽ
കനേഡിയൻ വാടക യൂണിറ്റിനുള്ള ശരാശരി വിലയിൽ അഭൂതപൂർവമായ വർദ്ധനവ് : റിപ്പോർട്ട്
പരിക്കേൽക്കാനുള്ള സാധ്യത കൂടുതൽ : Temu.com-ൽ വിറ്റഴിച്ച കുട്ടികളുടെ കാർ സീറ്റുകൾ ഹെൽത്ത് കാനഡ തിരിച്ചുവിളിച്ചു