November 23, 2024

Malayale.ca – Canada's First Malayalee Portal

കാനഡയിലെ മലയാളി ശബ്‌ദം, Canada Malayale Portal

ക്യൂബെക്കിൽ 141 കേസുകൾ ഉൾപ്പെടെ കാനഡയിൽ 168 പേർക്ക് കുരങ്ങുപനി സ്ഥിരീകരിച്ചു

https://chat.whatsapp.com/EQzv7qMaaimHxuMaS46mu6

കാനഡയിൽ ഇതുവരെ 168 പേർക്ക് കുരങ്ങുപനി സ്ഥിരീകരിച്ചതായി പബ്ലിക് ഹെൽത്ത് ഏജൻസി വാർത്താക്കുറിപ്പിൽ അറിയിച്ചു. വെള്ളിയാഴ്ച വരെ ക്യൂബെക്കിൽ 141 പേർക്കും , ഒന്റാറിയോയിൽ 21 ഉം , ആൽബെർട്ടയിൽ നാലും, ബ്രിട്ടീഷ് കൊളംബിയയിൽ രണ്ട് കേസുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

കൂടുതൽ അണുബാധകളും 20 മുതൽ 69 വരെ പ്രായമുള്ള പുരുഷന്മാരിലാണെന്നും, രോഗബാധിതനായ വ്യക്തിയുമായി അടുത്ത ശാരീരിക സമ്പർക്കം പുലർത്തുന്ന ആർക്കും വൈറസ് പടരുമെന്നും കാനഡയിലെ ചീഫ് പബ്ലിക് ഹെൽത്ത് ഓഫീസർ ഡോ. തെരേസ ടാം വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

അണുബാധയുടെ വളർച്ചയുടെ തോത് മന്ദഗതിയിലാണെന്ന് പ്രാദേശിക ആരോഗ്യ അധികാരികൾ സൂചിപ്പിച്ചിട്ടുണ്ട്. ചൊവ്വാഴ്ച മോൺ‌ട്രിയൽ നഗരത്തിൽ പുരുഷന്മാരുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന എല്ലാ പുരുഷന്മാർക്കും വാക്‌സിനേഷൻ കാമ്പെയ്‌ൻ സഘടിപ്പിച്ചെന്നും കൂടാതെ ടൊറന്റോയിൽ ഈ ആഴ്ച ആദ്യം ഉയർന്ന അപകടസാധ്യതയുള്ള വ്യക്തികൾക്ക് പ്രതിരോധ കുത്തിവയ്പ്പ് നൽകുന്നതിന് ക്ലിനിക്കുകൾ തുടങ്ങുമെന്നും ടാം പറഞ്ഞു.

വസൂരിയുടെ അതേ വൈറസ് കുടുംബത്തിൽ പെട്ടതാണ് കുരങ്ങുപനിയും, വസൂരി വാക്സിനുകൾ ബന്ധപ്പെട്ട വൈറസിനെ ചെറുക്കുന്നതിൽ ഫലപ്രദമാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്.

About The Author

error: Content is protected !!