https://chat.whatsapp.com/EQzv7qMaaimHxuMaS46mu6
മാർഖാം ഫെയർഗ്രൗണ്ടിൽ സംഘടിപ്പിച്ച കാർ മീറ്റിൽ സുരക്ഷിതമല്ലാത്ത നിരവധി വാഹനങ്ങൾക്കെതിരെ അനധികൃതമായ വാഹന മോഡിഫിക്കേഷന് 130-ലധികം കേസുകൾ രജിസ്റ്റർ ചെയ്തതായും, സുരക്ഷാ കാരണങ്ങളാൽ 10 വാഹനങ്ങൾ കസ്റ്റഡിയിൽ എടുക്കുകയും ചെയ്‌തെന്ന് യോർക്ക് റീജിയണൽ പോലീസ് അറിയിച്ചു.
സുരക്ഷിതമല്ലാതെ വാഹനം കൈകാര്യം ചെയുക, അനധികൃതമായ ടയറുകൾ ഉപയോഗിക്കുക, തെറ്റായ മഫ്ളർ, കാറ്റലറ്റിക് കൺവെർട്ടറിന്റെ അഭാവം (പരിസ്ഥിതിക്ക് ദോഷങ്ങൾ ഉണ്ടാക്കുക), കനത്ത ജനൽ ടിൻറിംഗ് ഉപയോഗിക്കുക, അനധികൃതമായ ലൈറ്റുകൾ, ഹോൺ, ബ്രേക്കുകൾ എന്നിവ ഉൾപ്പെടെ സുരക്ഷിതമല്ലാത്ത വാഹന പരിഷ്‌കരണങ്ങളുമായി ബന്ധപ്പെട്ട് ഹൈവേ ട്രാഫിക് നിയമപ്രകാരം റോഡ് സുരക്ഷാ ബ്യൂറോയിലെ ഉദ്യോഗസ്ഥരാണ് കേസെടുത്തത്.
“റോഡുകളിൽ വാഹനം ഓടിക്കുന്ന ഏതൊരാളും വാഹനം സുരക്ഷിതമാണെന്നും റോഡിൽ മറ്റാർക്കും അപകടമുണ്ടാക്കുന്നില്ലെന്നും ഉറപ്പാക്കേണ്ടതുണ്ട്.” കാനഡയിൽ ഏറ്റവും ഉയർന്ന മുൻഗണനകളിലൊന്നാണ് റോഡ് സുരക്ഷയെന്നും കോൺസ്റ്റ്. യോർക്ക് റീജിയണൽ പോലീസ് വക്താവ് ലോറ നിക്കോൾ പറഞ്ഞു. അനധികൃത കാർ മോഡിഫിക്കേഷനുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായിട്ടാണ് റോഡ് സേഫ്റ്റി ബ്യൂറോയ്‌ക്കൊപ്പം യോർക്ക് പോലീസും സംയുക്തമായി പരിശോധന നടത്തിയത്.
More Stories
ബ്രാംപ്ടണിൽ പതിമൂന്നുകാരിയായ പെൺകുട്ടിയെ പോലീസ് ഓഫീസറായി ആൾമാറാട്ടം നടത്തി ലൈംഗികമായി പീഡിപ്പിച്ചു; പ്രതി അറസ്റ്റിൽ
കനേഡിയൻ വാടക യൂണിറ്റിനുള്ള ശരാശരി വിലയിൽ അഭൂതപൂർവമായ വർദ്ധനവ് : റിപ്പോർട്ട്
പരിക്കേൽക്കാനുള്ള സാധ്യത കൂടുതൽ : Temu.com-ൽ വിറ്റഴിച്ച കുട്ടികളുടെ കാർ സീറ്റുകൾ ഹെൽത്ത് കാനഡ തിരിച്ചുവിളിച്ചു