November 8, 2024

Malayale.ca – Canada's First Malayalee Portal

കാനഡയിലെ മലയാളി ശബ്‌ദം, Canada Malayale Portal

നഴ്സുമാർക്ക് 18 ,000 ഡോളർ ബോണസ് നൽകി ക്യൂബെക്ക് പ്രൊവിൻസ്

പ്രവിശ്യയിലെ ആരോഗ്യ പരിപാലന ശൃംഖലയിലെ ജീവനക്കാരുടെ പ്രതിസന്ധി പരിഹരിക്കുന്നതിനുള്ള അടിയന്തര പദ്ധതിയുടെ ഭാഗമായി നഴ്സുമാർക്ക് 18,000 ഡോളർ വരെ സാമ്പത്തിക ബോണസ് നൽകുമെന്ന് ക്യൂബെക്ക് സർക്കാർ പ്രഖ്യാപിച്ചു.

15,000 ഡോളർ ബോണസ് മുഴുവൻ സമയ നഴ്സുമാർക്കും പാർട്ട് ടൈം നഴ്സുമാർക്കും, കൂടാതെ ജോലി ഉപേക്ഷിച്ച നഴ്സുമാർക്ക് തിരിച്ചെത്തിയാൽ 12,000 ഡോളർ ലഭിക്കും, ക്യുബെക് പ്രീമിയർ ഫ്രാൻസ്വാ ലെഗോൾട്ട് വാർത്താ സമ്മേളനത്തിൽ പ്രഖ്യാപിച്ചു. പാൻഡെമിക് ബാധിച്ച പ്രദേശങ്ങളിലെ നഴ്‌സുമാർക്ക് 18,000 ഡോളർ ബോണസ് ലഭിക്കും.

ഈ പദ്ധതിക്ക് ഏകദേശം 1 ബില്യൺ ഡോളർ ചിലവാകുമെന്ന് അദ്ദേഹം പറഞ്ഞു. പക്ഷേ പാൻഡെമിക് സമയത്ത് ആയിരക്കണക്കിന് തൊഴിലാളികൾ ജോലി ഉപേക്ഷിച്ചത് സർക്കാരിനു തലവേദനയായിരുന്നു. സാമ്പത്തിക പ്രോത്സാഹനങ്ങൾ നൽകി നഴ്സുമാരെ തിരിച്ചു കൊണ്ട് വരികയാണ് സർക്കാരിന് മുന്നിലുള്ളത്.

മുഴുവൻ സമയവും ജോലിചെയ്യാനും അധികമായി 4,300 നഴ്‌സുമാരെ സിസ്റ്റത്തിലേക്ക് ആകർഷിക്കാനും, നഴ്സുമാരുടെ ജോലി ഷെഡ്യൂളുകൾ മെച്ചപ്പെടുത്തുമെന്നും നിർബന്ധിത ഓവർടൈം ഗണ്യമായി കുറയ്ക്കുമെന്നും പ്രീമിയർ ഫ്രാൻസ്വാ ലെഗോൾട്ട് പറഞ്ഞു.

പൊതു സംവിധാനത്തിലെ 60 ശതമാനം നഴ്‌സുമാർ മാത്രമാണ് മുഴുവൻ സമയവും ജോലി ചെയ്യുന്നതെന്ന് ആരോഗ്യ മന്ത്രി ക്രിസ്റ്റ്യൻ ഡുബെ പറഞ്ഞു, ഇത് “പര്യാപ്തമല്ല” എന്നും പറഞ്ഞിരുന്നു.

About The Author

error: Content is protected !!