കാനഡയിൽ ജസ്റ്റിൻ ട്രൂഡോ വീണ്ടും അധികാരത്തിലേക്ക്. കൺസർവേറ്റീവ് പാർട്ടിയേക്കാൾ ലിബറൽ പാർട്ടി ഭൂരിപക്ഷം നേടിയാണ് ഇലക്ഷനിൽ മുന്നേറിയത്.എന്നാൽ ഒരു സമ്പൂർണ്ണമേധാവിത്വത്തോടെയുള്ള ഒരു തെരഞ്ഞെടപ്പ് വിജയം നേടാനായില്ലെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ. 170 സീറ്റുകളാണ് ഭൂരിപക്ഷത്തിനായി വേണ്ടത്. 129 സീറ്റുകളാണ് ലിബറൽ പാർട്ടി നേടിയിട്ടുള്ളത്. ഏറ്റവും വലിയ ഒറ്റകക്ഷി എന്ന നിലയിലാണ് ലിബറൽ പാർട്ടി വീണ്ടും അധികാരം പിടിക്കുന്നത്. 24-ാമത് പ്രധാനമന്ത്രിയായാണ് ജസ്റ്റിൻ ട്രൂഡോ ഭരണത്തുടർച്ച ഉറപ്പാക്കിയിരിക്കുന്നത്.
കൊറോണ ബാധയ്ക്കിടെ നടത്തിയ ക്ഷേമപ്രവർത്തനങ്ങളെ തെരഞ്ഞെടുപ്പിൽ തന്റെ ഭരണനേട്ടങ്ങളായി ജനങ്ങളിലെത്തിക്കാനായിരുന്നു ട്രൂഡോയുടെ ശ്രമം. എന്നാൽ അഞ്ചാഴ്ചത്തെ ശക്തമായ പ്രചാരണം ഉദ്ദേശിച്ച ഫലംകണ്ടില്ലെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ. തിരഞ്ഞെടുപ്പ് പ്രചാരണ സമയത്തു ജനങ്ങൾക്ക് ഉറപ്പു നൽകിയ വാഗ്ദാനങ്ങൾ നടപ്പാക്കിയെടുക്കാൻ ട്രൂഡോയ്ക്കു മറ്റു കക്ഷികളുടെ പിന്തുണ വേണ്ടിവരും. 49 കാരനായ ട്രൂഡോ പ്രായം കുറഞ്ഞ പ്രസിഡന്റ് എന്ന നിലയിലാണ് കാനഡയിലും പാശ്ചാത്യരാജ്യങ്ങൾക്കിടയിലും പേരെടുത്തത്.
കഴിഞ്ഞ ആറുവർഷത്തെ ഭരണത്തിന്റെ അവസാന ഘട്ടത്തിൽ ഭരണകൂടം ദുർബലമാണെന്ന വിമർശനങ്ങളാണ് ട്രൂഡോയും ലിബറൽ പാർട്ടിയും പൊതുവെ നേരിട്ടത്. ഏകദേശം രണ്ട് കോടി എഴുപതുലക്ഷം വോട്ടർമാരാണ് ഈ ഇലക്ഷനിൽ വോട്ട് ചെയ്തത്. പൊതുസഭയിലെ 338 സീറ്റുകളിലേക്കാണ് മത്സരം നടന്നത്. ഉപരിസഭയായ സെനറ്റിൽ 105 അംഗങ്ങളാണുള്ളത്. 44-ാം പാർലമെന്റിലേക്കുള്ള തെരഞ്ഞെടുപ്പാണ് നടന്നത്.
Did the liberals not get 158 seats?