November 8, 2024

Malayale.ca – Canada's First Malayalee Portal

കാനഡയിലെ മലയാളി ശബ്‌ദം, Canada Malayale Portal

കാനഡ, ഇംഗ്ലണ്ട് പൗരന്മാർക്ക് ഇ-വിസ നിഷേധിച്ച് ഇന്ത്യ

കാനഡ, ഇംഗ്ലണ്ട് തുടങ്ങിയ രാജ്യങ്ങളിലെ പൗരന്മാർക്കുള്ള ഇ-വിസ സൗകര്യം പൂർണമായും ഇന്ത്യൻ സർക്കാർ പിൻവലിച്ചു. ചില സംസ്ഥാനങ്ങളിൽ കോവിഡ് -19 കേസുകളിൽ വർദ്ധനവുണ്ടായതുമായി ബന്ധപ്പെട്ട് ഇന്ത്യൻ പൗരന്മാരുടെ പ്രവേശനം നിരോധിക്കാൻ തീരുമാനിച്ചതിനുള്ള മറുപടിയായിട്ടാണ് ഇ-വിസ സൗകര്യം റദ്ധ് ചെയ്തതെന്ന് ചില ഔദ്യോഗിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയുന്നുണ്ട്.

ആഭ്യന്തര മന്ത്രാലയത്തിൽ നിന്നുള്ള സ്ഥിതീകരിക്കാത്ത റിപ്പോർട്ടിൽ പറയുന്നത്, കോവിഡിന് ശേഷം, യുകെ, കാനഡ എന്നീ രാജ്യങ്ങൾ ഇന്ത്യൻ പൗരന്മാർക്ക് അവരുടെ രാജ്യത്ത് പ്രവേശിക്കുന്നതിന് നിരവധി നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്നും നിരവധി തവണ യാത്രക്കാർക്ക് അസൗകര്യം നേരിടേണ്ടി വന്നിട്ടുണ്ടെന്നും ഇതുമായി ബന്ധപ്പെട്ട് എംബസികളോട് കാര്യങ്ങൾ പരിഹരിക്കണമെന്ന് അഭ്യർത്ഥിച്ചിരുന്നു എന്നാൽ ഇതിൽ ത്രപ്തികരമല്ലാത്തതിനാലാണ് ഇ-വിസ സൗകര്യം നിരോധിക്കാൻ നിർബന്ധിതമായതെന്ന് പറയുന്നുണ്ട്.

ഈ വർഷം ആഗസ്റ്റ് ആദ്യവാരം മുതൽ യുകെ, കാനഡ പൗരന്മാർക്കുള്ള ഇ-വിസ സൗകര്യം പിൻവലിച്ചിരുന്നു. ഇപ്പോൾ, ഇന്ത്യൻ എംബസിയിൽ സ്റ്റിക്കർ വിസയ്ക്ക് ഈ രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാർ നേരിട്ട് അപേക്ഷ സമർപ്പിക്കണം. ടൂറിസ്റ്റ് വിസ ഇതിനകം തന്നെ ഇന്ത്യ റദ്ദാക്കിയിട്ടുണ്ട്.

ഇതുമായി ബന്ധപ്പെട്ട്, കഴിഞ്ഞ വർഷം ജൂണിൽ ചൈനയിലെ പീപ്പിൾസ് ലിബറേഷൻ ആർമി (പിഎൽഎ) ഉദ്യോഗസ്ഥരുമായുള്ള അക്രമാസക്തമായ ഏറ്റുമുട്ടലിൽ 20 ഇന്ത്യൻ സൈനികർ കൊല്ലപ്പെട്ട ഗാൽവൻ താഴ്വര സംഭവത്തെ തുടർന്ന് ചൈനീസ് പൗരന്മാർക്ക് ഇന്ത്യ നേരത്തെ ഇ-വിസ സൗകര്യം നിഷേധിച്ചിരുന്നു.

About The Author

error: Content is protected !!