November 8, 2024

Malayale.ca – Canada's First Malayalee Portal

കാനഡയിലെ മലയാളി ശബ്‌ദം, Canada Malayale Portal

കേരള വാറ്റ്, കാനഡയിൽ മന്ദാകിനി-മലബാർ വാറ്റ് ; സംഭവം ഹിറ്റ്

കുപ്പിയിൽ മലയാളത്തിൽ നാടൻ വാറ്റെന്നും തമിഴിൽ നാട്ടുസരക്കെന്നും എഴുതിയിട്ടുണ്ട്. ഹിന്ദി, ഗുജറാത്തി, തെലുങ്ക് ഭാഷകളിലും പേര് നല്കിയിട്ടുണ്ട്. 46 ശതമാനമാണ് മന്ദാകിനിയിൽ ആൽക്കഹോളിന്റെ അളവ്. കാനഡക്ക് പുറമെ യുഎസിലും യുകെയിലും മന്ദാകിനിക്ക് ആരാധകരേറെയുണ്ട്. സംഭവം ചൂടപ്പം പോലെ വിറ്റുപോകുന്നുണ്ട്. കരിമ്പ് ഉപയോഗിച്ചാണ് മദ്യം വാറ്റിയെടുക്കുന്നത്. 40 കനേഡിയൻ ഡോളറാണ് (2300രൂപ) മദ്യത്തിന്റെ വില.

കേരളത്തിൽ അനധികൃതമായി നിർമ്മിക്കുന്ന നാടൻ വാറ്റ് നിയമവിധേയമായി കാനഡയിൽ നിർമ്മിച്ച് പേരൊന്ന് പരിഷ്കരിച്ചപ്പോൾ വമ്പൻ ഹിറ്റ്. കേരളത്തിൽ ചീത്തപ്പേരുകാരനായ നാടൻ വാറ്റിന് മന്ദാകിനി-മലബാർ വാറ്റ് എന്ന അടിപൊളി പേരാണ് കാനഡയിൽ നല്കിയിരിക്കുന്നത്.

കാനഡയിൽ സ്ഥിരതാമസമാക്കിയ കോതമംഗലം സ്വദേശികളായ സഹോദരന്മാരാണ് ആശയത്തിന് പിന്നിൽ. നമ്മുടെ നാട്ടിൽ നിർമ്മിക്കുന്ന നാടൻ വാറ്റിന്റെ കൂട്ടുകൾ ഗുണമേന്മ ഉറപ്പാക്കി വാറ്റിയാണ് ഇവർ വിപണനം ചെയ്യുന്നത്. ഒന്റാറിയോ പ്രവിശ്യയിൽ സർക്കാർ അനുമതി മദ്യ നിർമ്മാണത്തിന് ലഭിച്ചതോടെ മന്ദാകിനി-മലബാർ വാറ്റ് വിപണിയിലിറക്കി. നാല്‌ വർഷത്തെ പഠനത്തിന് ശേഷമാണ് ഇവർ പദ്ധതി യാഥാർഥ്യമാക്കിയത്. ഇവരുടെ റെസിപ്പി അനുസരിച്ച് ഡിസ്റ്റലറിയാണ് മദ്യം നിർമ്മിച്ച് നല്കുന്നത്. ക്യൂബ, ജമൈക്ക, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളിലെ തദ്ദേശീയ മദ്യങ്ങൾ രാജ്യാന്തര വിപണിയിൽ നേട്ടം കൊയ്യുന്നതുകണ്ടാണ് ഇവരും രംഗത്തെത്തിയത്.

About The Author

error: Content is protected !!