November 8, 2024

Malayale.ca – Canada's First Malayalee Portal

കാനഡയിലെ മലയാളി ശബ്‌ദം, Canada Malayale Portal

ഒന്റാറിയോ ആരോഗ്യ, വിദ്യാഭ്യാസ തൊഴിലാളികൾക്ക് നിർബന്ധിത വാക്സിൻ പദ്ധതികൾ പ്രഖ്യാപിച്ചു

ഒന്റാറിയോയിലെ പൊതുവിദ്യാഭ്യാസത്തിലെ തൊഴിൽദാതാക്കൾക്കും, പ്രധാന ആരോഗ്യ പരിപാലന ജീവനക്കാർക്കും വരും ആഴ്ചകളിൽ കോവിഡ് -19 വാക്സിനേഷൻ  ഉണ്ടായിരിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ചൊവ്വാഴ്ച ഉച്ചയ്ക്ക് ടൊറന്റോയിൽ നടന്ന വാർത്താ സമ്മേളനത്തിൽ ഒന്റാറിയോയിലെ ചീഫ് മെഡിക്കൽ ഓഫീസർ ഡോ. കീരൻ മൂർ പുതിയ നടപടികൾ പ്രഖ്യാപിച്ചത്.

പ്രവിശ്യാ സർക്കാർ പാൻഡെമിക്കിന്റെ നാലാം തരംഗത്തിലൂടെ സഞ്ചരിക്കുമ്പോൾ, ശൈത്യകാലം  ആസന്നമായതിനാൽ, ഡെൽറ്റ വേരിയന്റിന്റെ വ്യാപനത്തെ ചെറുക്കാൻ ഈ നയങ്ങൾ ആവശ്യമാണെന്ന് പറഞ്ഞു. സ്റ്റേറ്റിലെ  ചില ജനവിഭാഗങ്ങൾക്ക് ബൂസ്റ്റർ ഷോട്ടുകൾ നൽകേണ്ടതും, ഈ വർഷം 12 വയസ്സ് തികയുന്ന കുട്ടികൾക്ക് വാക്സിനേഷൻ നൽകാനുള്ള യോഗ്യത വർദ്ധിപ്പിക്കുകയും ചെയ്യും. എങ്കിൽ മാത്രമേ കോവിഡ് -19  നെ ഒരു പരിധിവരെ ചെറുത്തുതോൽപ്പിക്കാൻ സാധിക്കുകയുള്ളു എന്ന് സർക്കാർ പത്രക്കുറിപ്പിൽ ഓർമിപ്പിച്ചു.

എല്ലാ ജീവനക്കാർക്കും കോൺട്രാക്ടർമാർക്കും വിദ്യാർത്ഥികൾക്കും സന്നദ്ധപ്രവർത്തകർക്കുമായി സെപ്റ്റംബർ 7-നകം കർശനമായ പ്രതിരോധ കുത്തിവയ്പ്പും പരിശോധന നയങ്ങളും ഉണ്ടായിരിക്കണമെന്ന് ആശുപത്രികൾക്കും കമ്മ്യൂണിറ്റി, ഹോം-കെയർ സേവനദാതാക്കൾക്കും മൂർ നിർദ്ദേശം നൽകി. ആംബുലൻസ് സേവനങ്ങൾക്കും പാരാമെഡിക്കലുകൾക്കായി നയങ്ങൾ ഉണ്ടായിരിക്കണം. ഈ നിർദ്ദേശം കോവിഡ് -19 വാക്സിനേഷൻ നിർബന്ധമാക്കുന്നില്ല, എന്നാൽ വാക്സിനേഷൻ നിരസിക്കുന്നവർ പതിവായി ആന്റിജൻ പരിശോധന നടത്തേണ്ടതുണ്ട്. പ്രവിശ്യയിലെ ദീർഘകാല പരിചരണ കേന്ദ്രങ്ങളിൽ ഇതിനകം നിലവിലുള്ളതിന് സമാനമാണിത്.

About The Author

error: Content is protected !!