അഫ്ഗാനിസ്ഥാനിൽ കനേഡിയൻ സൈനിക ഉദ്യോഗസ്ഥരെ സഹായിച്ച അഫ്ഗാൻ അഭയാർഥികളെ വഹിച്ചുകൊണ്ടുള്ള ആദ്യത്തെ വിമാനം കാനഡയിലെത്തി. ആദ്യ വിമാനത്തിൽ എത്ര അഭയാർഥികളുണ്ടെന്ന് ഫെഡറൽ സർക്കാർ വെളിപ്പെടുത്തിയിട്ടില്ല, എന്നാൽ വരും ദിവസങ്ങളിലും ആഴ്ചകളിലും കൂടുതൽ വിമാനങ്ങൾ എത്തുമെന്ന് സൂചനനല്കിയിട്ടുണ്ട്.
“അഫ്ഗാനിസ്ഥാനിലെ കാനഡയുടെ ദൗത്യത്തെ പിന്തുണച്ച അഫ്ഗാനികളെ രക്ഷിക്കാൻ കാനഡ പ്രതിജ്ഞാബദ്ധരാണ്. കാനഡയിൽ പുനരധിവസിപ്പിക്കപ്പെട്ട ആദ്യത്തെ അഫ്ഗാൻ അഭയാർഥികളുടെ വരവോടെ, ഞങ്ങൾ ആ വാഗ്ദാനം പാലിക്കുന്നു, ”ഇമിഗ്രേഷൻ, റെഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് കാനഡയുടെ വക്താവ് വാർത്താക്കുറിപ്പിൽ പറഞ്ഞു.
ഓരോ അഭയാർഥികളും കാനഡയിൽ പ്രവേശിക്കുന്നതിന് ആവശ്യമായ “യോഗ്യത, സ്വീകാര്യത, സുരക്ഷാ പരിശോധനകൾ” എന്നിവ പാലിച്ചിട്ടുണ്ടെന്ന് സർക്കാർ പറഞ്ഞു. അഫ്ഗാനിസ്ഥാന്റെ 80 ശതമാനവും തങ്ങൾ നിയന്ത്രിക്കുന്നുവെന്ന് താലിബാൻ അവകാശപ്പെടുന്നു. യുഎസ് പ്രസിഡന്റ് ജോ ബൈഡൻ ആഗസ്റ്റ് 31 നകം അഫ്ഗാനിസ്ഥാനിൽ നിന്ന് എല്ലാ സൈന്യത്തെയും പിൻവലിക്കുക എന്ന ലക്ഷ്യം വെച്ചിട്ടുണ്ട്. വാരാന്ത്യത്തിൽ തങ്ങളുടെ രാജ്യത്തേക്ക് അഭയാർഥികളുടെ ആദ്യ വിമാനത്തെ യുഎസ് സ്വാഗതം ചെയ്തിരുന്നു.

More Stories
ഫിഫ ലോക കപ്പ് 2026: ഇന്ത്യൻ അപേക്ഷകരിൽ 71% പേർക്ക് കാനഡ വിസ നിഷേധിച്ചു
അപൂർവ കാലാവസ്ഥാ പ്രതിഭാസം: ആൽബർട്ടയിൽ കനത്തമഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത
അന്താരാഷ്ട്ര വിദ്യാർത്ഥികൾക്കുള്ള പഠന അനുമതി നിയമങ്ങൾ കർശനമാക്കി കാനഡ