ഒന്നര വർഷത്തിലേറെയായി, വിദേശ യാത്രക്കാർക്കായി നിയന്ത്രണങ്ങൾ ലഘൂകരിച്ച് കാനഡ. തിങ്കളാഴ്ച മുതൽ ഇത് നിലവിൽ വരുമെന്ന് ഫെഡറൽ ഗവൺമെന്റ് അറിയിച്ചു.
വിദേശത്ത് നിന്ന് നാട്ടിലേക്ക് മടങ്ങുന്ന കനേഡിയൻ പൗരന്മാർക്ക് ബാധകമായ നിരവധി യാത്രാ നിയന്ത്രണങ്ങളും സർക്കാർ കുറച്ചിട്ടുണ്ട്. ഒരു മാസത്തിലേറെയായി, പൂർണ്ണമായും വാക്സിനേഷൻ ലഭിച്ച കനേഡിയൻ യാത്രക്കാർക്ക് വിദേശത്ത് നിന്ന് നാട്ടിലേക്ക് മടങ്ങുമ്പോൾ ക്വാറന്റൈൻ ഒഴിവാക്കാൻ അനുവാദമുണ്ടായിരുന്നു.
അതിർത്തികൾ ഘട്ടം ഘട്ടമായി വീണ്ടും തുറക്കുന്നതിന്റെ തുടർച്ചയായി, തിങ്കളാഴ്ച മുതൽ, പൂർണ്ണമായി വാക്സിനേഷൻ ലഭിച്ച അമേരിക്കക്കാരെ കാനഡയിൽ പ്രവേശിക്കാനും 14 ദിവസത്തെ നിർബന്ധിത ക്വാറന്റൈൻ ഒഴിവാക്കാനും സർക്കാർ അനുവദി നൽകി. കൂടാതെ, കനേഡിയൻ യാത്രക്കാരെപ്പോലെ, അമേരിക്കക്കാരും അവരുടെ യാത്രാ വിവരങ്ങൾ – പ്രതിരോധ കുത്തിവയ്പ്പ് രേഖകൾ ഉൾപ്പെടെ – ArriveCAN ആപ്പ് ഉപയോഗിച്ച് അല്ലെങ്കിൽ അവരുടെ വരവിന് 72 മണിക്കൂറിനുള്ളിൽ ഓൺലൈനിൽ രജിസ്റ്റർ ചെയ്യണം.
കോവിഡ് -19 ന് പോസിറ്റീവ് ആകുകയോ, അല്ലെങ്കിൽ കാനഡയുടെ വാക്സിനേഷൻ ആവശ്യകതകൾ നിറവേറ്റാത്ത വിദേശ യാത്രക്കാർ ഒന്നെങ്കിൽ 14 ദിവസം ക്വാറന്റൈൻ ചെയ്യാം അല്ലെങ്കിൽ അവർ വന്ന രാജ്യത്തേക്ക് തിരിച്ച് മടങ്ങാമെന്ന് ഫെഡറൽ ഗവൺമെന്റ് അറിയിച്ചു.
പൂർണ്ണമായി പ്രതിരോധ കുത്തിവയ്പ്പ് നടത്തിയ രക്ഷിതാക്കൾക്കൊപ്പം 12 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് തിങ്കളാഴ്ച മുതൽ കാനഡയിലേക്ക് പ്രവേശനം അനുവദിക്കുകയും ക്വാറന്റൈൻ ഒഴിവാക്കുകയും ചെയ്യുമെന്ന് ഫെഡറൽ ഗവൺമെന്റ് വാർത്താകുറിപ്പിൽ അറിയിച്ചു. ഈ നിയമം ചില കുടുംബങ്ങൾക്ക് ആശ്വാസമാകും. 12 മുതൽ 17 വയസ്സുവരെയുള്ള പ്രതിരോധ കുത്തിവയ്പ് എടുക്കാത്ത കുട്ടികളുമായി യാത്ര ചെയ്യുന്ന അമേരിക്കൻ കുടുംബങ്ങൾക്ക് ഇപ്പോഴും കാനഡയിൽ പ്രവേശിക്കാം, എന്നാൽ കുട്ടികൾ 14 ദിവസം ക്വാറന്റൈനിൽ കഴിയണം ഇതിൽ മാറ്റമില്ലെന്നും വാർത്താകുറിപ്പിൽ അറിയിച്ചു.
സെപ്റ്റംബർ 7-ന് ലോകത്തിന്റെ മറ്റു ഭാഗങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് കാനഡയുടെ അതിർത്തികൾ വീണ്ടും തുറക്കാൻ സർക്കാർ പദ്ധതിയിടുന്നുണ്ട്, എന്നാൽ നാലാം തരംഗം പ്രതികൂലമായി ബാധിച്ചാൽ ആ നിയമവും മറ്റുള്ളവയും മാറിയേക്കാം. എന്നാൽ സർക്കാർ സസൂക്ഷമമായി സ്ഥിതിഗതികൾ നിരീക്ഷിക്കുന്നുണ്ട്.
More Stories
ബ്രാംപ്ടണിൽ പതിമൂന്നുകാരിയായ പെൺകുട്ടിയെ പോലീസ് ഓഫീസറായി ആൾമാറാട്ടം നടത്തി ലൈംഗികമായി പീഡിപ്പിച്ചു; പ്രതി അറസ്റ്റിൽ
കനേഡിയൻ പൗരൻമാർക്ക് വിസ സേവനങ്ങൾ നിർത്തി ഇന്ത്യ
കനേഡിയൻ വാടക യൂണിറ്റിനുള്ള ശരാശരി വിലയിൽ അഭൂതപൂർവമായ വർദ്ധനവ് : റിപ്പോർട്ട്