ബ്രാസ് ഡി ഓർ തടാകത്തിൽ ശനിയാഴ്ചയുണ്ടായ ബോട്ടിംഗ് അപകടത്തിൽ മലയാളിയായ കൊട്ടിയൂർ ചുങ്കക്കുന്ന് സ്വദേശി ഡിജിത്ത് ജോസ് (24 ) മരണപെട്ടു. ശനിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ ബോട്ട് മറിഞ്ഞത് അതിൽ രണ്ട് പേർ ഉണ്ടായിരുന്നുവെന്നും ഒരാൾ നീന്തി രക്ഷപെട്ടെന്നും റെസ്ക്യൂ മാനേജ്‌മന്റ് ടീം പറഞ്ഞു.
ഓക്ഷൻ ഹട് സിഡ്‌നിയിൽ സൂപ്പർവൈസർ ആയി ജോലി നോക്കുകയായിരുന്നു ഡിജിത്. കേപ്പ് ബ്രിട്ടൻ യൂണിവേഴ്സിറ്റിയിൽ ബിരുദാനധരബിരുദവും കഴിഞ്ഞു ജോലി ചെയ്യവേ ആണ് ഈ ദാരുണമായ സംഭവം നടന്നത്.
ചുങ്കക്കുന്നിലെ ചിറകുഴിയിൽ ജോസ് – ഡെയ്സി ദമ്പതികളുടെ മകനാണ് ഡിജിത്ത്. ഡിജിൻ, ഡിജിഷ എന്നിവർ സഹോദരങ്ങളാണ്.
തടാകത്തിന്റെ തീരത്തുനിന്ന് ഒരു കിലോമീറ്ററിലധികം ദൂരത്തേക്ക് പോയപ്പോൾ ആണ് അപകടം സംഭവിച്ചത്. ഉച്ചയ്ക്ക് ഒരു മണിയോടെ ആണ് സംഭവം. രണ്ടുപേരും ലൈഫ് ജാക്കറ്റുകൾ ധരിച്ചിരുന്നു. ഒരാൾ സഹായത്തിനായി തീരത്തേക്ക് നീന്തി അടുക്കുകയും ചെയ്തു. ഉടൻതന്നെ റെസ്ക്യൂ ടീം തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല. സിഎഫ്ബി ഗ്രീൻവുഡിൽ നിന്നുള്ള ഒരു സിഎച്ച് -149 കോർമോറന്റ് ഹെലികോപ്റ്ററും നിരവധി കനേഡിയൻ കോസ്റ്റ് ഗാർഡ് കപ്പലുകളും തിരച്ചിലിൽ പങ്കെടുത്തു. പ്രാദേശിക ആർസിഎംപി ബോട്ടുകളും രണ്ട് ഗ്രൗണ്ട് സെർച്ച് ടീമുകളും സഹായത്തിനായി ഉണ്ടായിരുന്നു. തിരച്ചിൽ വൈകുന്നേരവും രാത്രിയിലും തുടർന്നിരുന്നു എന്നാൽ റോസ് ഫെറിക്ക് സമീപമുള്ള കടൽത്തീരത്ത് നിന്ന് ഞായറാഴ്ച രാവിലെ 8 മണിക്ക് ശേഷം ആണ് മൃതദേഹം കണ്ടെത്തിയത്.
More Stories
ബ്രാംപ്ടണിൽ പതിമൂന്നുകാരിയായ പെൺകുട്ടിയെ പോലീസ് ഓഫീസറായി ആൾമാറാട്ടം നടത്തി ലൈംഗികമായി പീഡിപ്പിച്ചു; പ്രതി അറസ്റ്റിൽ
കനേഡിയൻ പൗരൻമാർക്ക് വിസ സേവനങ്ങൾ നിർത്തി ഇന്ത്യ
കനേഡിയൻ വാടക യൂണിറ്റിനുള്ള ശരാശരി വിലയിൽ അഭൂതപൂർവമായ വർദ്ധനവ് : റിപ്പോർട്ട്