November 8, 2024

Malayale.ca – Canada's First Malayalee Portal

കാനഡയിലെ മലയാളി ശബ്‌ദം, Canada Malayale Portal

കാനഡയിലെ വ്യാജ വിസ തട്ടിപ്പു സംഗങ്ങളെ എങ്ങിനെ തിരിച്ചറിയാം

ടൊറന്റോ : കാനഡയിൽ വ്യാജ വിസ തട്ടിപ്പുകൾ തുടർകഥ ആണെങ്കിലും, ചില സ്ഥലങ്ങളിൽ വ്യാപകമായി തട്ടിപ്പു സംഗം പ്രവർത്തിക്കുന്നതായി പരാതി. കാനഡയിലെ സ്റ്റുഡന്റ് യൂണിയനുകൾ നൽകിയ പരാതിയിന്മേൽ നടത്തിയ അന്വഷണത്തിൽ നിരവധിപേരാണ് ചതിയിൽ പെട്ടിരിക്കുന്നതായി തെളിവ് സഹിതം അറിയാൻ കഴിഞ്ഞത്.
നയാഗ്ര, ടൊറന്റോ, ബ്രിട്ടീഷ് കൊളംബിയ, മാനിറ്റോബ എന്നീ സ്ഥലങ്ങൾ കേന്ദ്രികരിച്ചാണ് തട്ടിപ്പു നടക്കുന്നത്. ഒരു മുറി വാടകയ്ക്കു എടുത്തോ അല്ലെങ്കിൽ സ്വന്തം വീട്ടിൽ തന്നെ കമ്പ്യൂട്ടറും പ്രിന്ററും തരപ്പെടുത്തിയോക്കെ ആണ് ഇവർ പ്രവർത്തിക്കുന്നത്. ഇങ്ങനെ പ്രവർത്തിക്കുന്നവർ വിസക്ക് അപേക്ഷിക്കുന്നവരുടെ വിവരങ്ങളും സെർട്ടിഫിക്കറ്റുകളും ചോർത്തി വേറെ രാജ്യത്തെ ഏജന്റുമാർക് വിൽക്കുന്നതായും ദുരുപയോഗിക്കുന്നതായും പരാതി ഉയിര്ന്നിട്ടുണ്ട്.
പോലീസിന്റെയും, കാനഡ ഇമ്മിഗ്രേഷൻ കൗൺസിലിന്റെയും കണ്ണിൽ പെടാതെ യാതൊരു കമ്പനിയുടെ പേരോ റെജിസ്ട്രേഷൻ നമ്പറോ ഇല്ലാതെ ആണ് ഇവർ തട്ടിപ്പു നടത്തി വരുന്നത്. പലപ്പോഴും ഇത്തരത്തിൽ ചതിയിൽ പെട്ടിരിക്കുന്നു വിദ്യാർത്ഥികളുടെ അറിവില്ലായ്മ ചുഷണം ചെയ്തു രക്ഷപ്പെടുകയാണ് ഇത്തരക്കാർ ചെയുന്നത്.
യാതൊരുവിധ പ്രവർത്തി പരിചയമോ വിശ്വസ്തതായോ ഇല്ലാതെയാണ് ഇവർ വിസ അപേക്ഷകരെ സമീപിക്കുന്നത്. സാധാരണയിലും കുറഞ്ഞ നിരക്കിൽ ഫീസ് ഈടാക്കി ഇവരെ ആകർഷിക്കാൻ ഇത്തരക്കാർ ശ്രമിക്കുന്നുണ്ട്‌. ഇതുവഴി അനവധി വിസ റെഫ്യൂസലുകൾ നേരിടേണ്ടിവന്ന അപേക്ഷകരുടെയും പഠനം പൂർത്തിയാകാൻ പറ്റാതെ തിരിച്ചു നാട്ടിൽ പോകേണ്ട അവസ്ഥ ഉണ്ടായ വിദ്യാർത്ഥികളുടെയും ഇമെയിലുകൾ കനേഡിയൻ മലയാളി ന്യൂസിന് ലഹിച്ചിട്ടുണ്ട്. ഞങ്ങൾക്ക് കിട്ടിയ മെയ്‌ലുകളുടെ അടിസ്ഥാനത്തിൽ വ്യാജ വിസ തട്ടിപ്പു സംഗങ്ങളെ നേരിട്ട് ബന്ധപ്പെട്ടെങ്കിലും അവർ പ്രതികരിക്കാൻ തയ്യാറല്ലായിരുന്നു. മൂന്ന് വര്ഷം വരെ തടവും ഒരുലക്ഷം ഡോളർ വരെ പിഴയും കിട്ടാവുന്ന ശിക്ഷയുള്ളപ്പോളാണ് ഈ തട്ടിപ്പു സംഘങ്ങൾ ഒരു കൂസലും ഇല്ലാതെ കാനഡയിൽ തട്ടിപ്പു നടത്തുന്നത്.
ഇമ്മിഗ്രേഷൻ കോൺസൾറ്റന്റോ, ഏജന്റോ ആയി കാനഡയിൽ പ്രവൃത്തികണമെങ്കിൽ ICCRC യുടെ (The Immigration Consultants of Canada Regulatory Council) റെജിസിട്രേഷൻ വേണമെന്ന നിയമം കാറ്റിൽ പറത്തിയാണ് പ്രവർത്തനം.
നിങ്ങളുടെ വിവരങ്ങളും രേഖകളും അജൻറ്റുമാർക്‌ അയക്കുന്നതിനു മുൻബ് അവർ ICCRC (The Immigration Consultants of Canada Regulatory Council) ഇൽ രെജിസ്റ്റെർ ചെയ്തിട്ടുണ്ടോ എന്ന് ഉറപ്പുവരുത്താൻ താഴെ കാണുന്ന ലിങ്കിൽ അവരുടെ പേര് സെർച്ച് ചെയ്തു നോക്കുക.
ലിങ്ക് 1 : http://secure.iccrc-crcic.ca/search-new/EN ലിങ്ക് 2 :https://iccrc-crcic.ca/find-a-professional/
ഇവരുടെ പേര് സെർച്ച് ചെയ്യുമ്പോൾ കിട്ടുന്നില്ല എങ്കിൽ നിങ്ങൾ ഒരു വ്യാജ വിസ തട്ടിപ്പു സംഘത്തിനാണ് നിങ്ങളുടെ വിവരങ്ങൾ കൊടുക്കുന്നതെന്ന് ഓർത്തു വെക്കുന്നതിനുപുറമെ ഇവരുടെ വിവരങ്ങൾ നിങ്ങളുടെ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ, ഏതെങ്കിലും കനേഡിയൻ ബോർഡർ സെക്യൂരിറ്റി ഏജൻസിയെയോ അറിയിക്കുക.
അറിയിക്കേണ്ട വിലാസം

Canada Border Services Agency

Address: 2 Peace Bridge Plaza, Fort Erie, ON L2A 0A7, CanadaPhone+1 800-461-9999

Royal Canadian Mounted Police

Address: 255 Attwell Dr, Etobicoke, ON M9W 7G2, CanadaPhone+1 905-405-3750
Immigration Consultants of Canada Regulatory CouncilAddress: 5500 North Service Road, Suite 1002 Burlington, Ontario L7L 6W6 CanadaPhone: +1 289-348-0422
കാനഡയിൽ ഇതുപോലുള്ള ഏതെങ്കിലും ചതിയിൽ പെടുത്തവർ ഞങ്ങളെ വിവരങ്ങൾ അറിയിക്കാനുള്ള വിലാസം : [email protected]

About The Author

error: Content is protected !!