November 8, 2024

Malayale.ca – Canada's First Malayalee Portal

കാനഡയിലെ മലയാളി ശബ്‌ദം, Canada Malayale Portal

ലോക കായിക മാമാങ്കത്തിന് ഇന്ന് തിരിതെളിയും

ഒളിമ്പിക്സിന് ഇന്ന് തിരിതെളിയും. ജപ്പാൻ ചക്രവർത്തി നാരൂഹിതോയാണ് ഉദ്ഘാടനം നിർവ്വഹിക്കുന്നത്.  പ്രധാനമന്ത്രി യൊഷിഹിതേ സുഗയും അന്താരാഷ്ട്ര ഒളിമ്പിക്സ് കമ്മിറ്റി അദ്ധ്യക്ഷൻ തോമസ് ബാഷുമടക്കം 15 ലോകരാജ്യങ്ങളുടെ ഭരണതലവന്മാരും ഉദ്ഘാടന വേദിയിൽ അണിനിരക്കും. കോവിഡ് പ്രോട്ടോകോൾ കർശനമായി പാലിച്ചാണ് കാണികളില്ലാത്ത വേദികളിൽ അരങ്ങേറുന്ന ഒളിമ്പിക്സ്സിന്റെ  ഉദ്ഘാടന ചടങ്ങ് നടക്കുന്നത്. 950 പേർ മാത്രമാണ് ആകെ ചടങ്ങിലുണ്ടാവുക. 11,000 കായിക താരങ്ങൾ ഇത്തവണ വിവിധ വേദികളിൽ മെഡലുകൾക്കായി കളത്തിലിറങ്ങും.

ഇന്ത്യൻ സംഘത്തിൽ 28 പേരാണ് പതാകയേന്തി പങ്കെടുക്കുന്നത്. ബോക്സിംഗ് താരം മേരികോമും ഹോക്കി താരം മൻപ്രീതുമാണ് ഇന്ത്യയുടെ പതാക ഏന്തുന്നത്. ബ്രിട്ടൻ 30 പേരെയാണ് പങ്കെടുപ്പി ക്കുക. ഇന്ത്യ ഇത്തവണ 18 ഇനങ്ങൾക്കായി 127 കായികതാരങ്ങളെയാണ് ടോക്കിയോവിലെത്തിച്ചിട്ടുള്ളത്.

ആദ്യമായിട്ടാണ് ഒളിമ്പിക്സിന്റെ ഉദ്ഘാടന ചടങ്ങിന് കാനഡ ഇത്രയും കുറച്ചു കായിക താരങ്ങളെ അണിനിരത്തുന്നത്. ചുവപ്പും വെള്ളയും, മാപ്പിൾ ലീഫ്-വസ്ത്രങ്ങൾ ധരിച്ച 30 അത്‌ലറ്റുകളാണ് ഉദ്ഘാടന ചടങ്ങിന് ഉണ്ടായിരിക്കുക. കോവിഡ് പകർച്ചവ്യാധി കാരണമാണ് ഇത്.

കൊറോണ ബാധ ഒളിമ്പിക്‌സ് ഗ്രാമത്തിലും സ്ഥിരീകരിച്ചത് അധികൃതർക്ക് തലവേദനയാ കുന്നുണ്ട്. ഇന്നലെ മാത്രം 11 പേർ പോസിറ്റീവായി. ഇതുവരെ ഒളിമ്പിക്‌സുമായി ബന്ധപ്പെട്ട് 86 പേർക്ക് കൊറോണ  സ്ഥിരീകരിച്ചതായാണ് റിപ്പോർട്ട്.

About The Author

error: Content is protected !!