കാൽഗരി : കാൽഗരിയുടെ വടക്കുപടിഞ്ഞാറൻ പ്രദേശമായ ഷെർവുഡിൽ ഞായറാഴ്ച രാവിലെ ഉണ്ടായ തീപിടിത്തത്തെ തുടർന്ന് മൂന്ന് വീടുകൾക്ക് നാശനഷ്ടമുണ്ടായി. ആർക്കും പരിക്കുകൾ ഇല്ലെന്നും എല്ലാവരെയും സുരക്ഷിതകേന്ദ്രങ്ങളിലേക്ക് മാറ്റിയതായും കാൽഗരി അഗ്നിശമന വകുപ്പ് അറിയിച്ചു. റെസിഡെൻഷ്യൽ ഹോമിലെ രണ്ടാം നിലയിലാണ് തീപിടുത്തമുണ്ടാകുകയും തുടർന്ന് അടുത്ത വീടുകളിലേക്ക് തീ പടരുകയും ചെയ്തു, കാൽഗരി അഗ്നിശമന വകുപ്പിന്റെ സമയോചിതമായ ഇടപെടലിലൂടെ ആണ് ഈ അപകടത്തിന്റെ തീവ്രത കുറച്ചത്.
മൂന്ന് വീടുകൾക്ക് കാര്യമായ നാശനഷ്ടവും തീപിടിത്തവും സംഭവിച്ചു, വീടുകളിൽ നിന്നുള്ള താമസക്കാർക്ക് സുരക്ഷിതമായി പുറത്തിറങ്ങാൻ സാധിച്ചു, പരിക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല എന്നതാണ് ആശ്വാസം നൽകുന്നത്.
ആളുകളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റുന്നതിനും ജനക്കൂട്ടങ്ങളെ നിയന്ത്രിക്കുന്നതിനും കാൽഗരി പോലീസ് നന്നേ കഷ്ട്ടപെട്ടു. ഫയർ ഇൻവെസ്റ്റിഗേറ്റർ ഉൾപ്പെടെയുള്ള അഗ്നിശമന സേനാംഗങ്ങൾ ഞായറാഴ്ച രാവിലെ വരെ സംഭവസ്ഥലത്ത് തുടർന്നു. തീപിടിത്തത്തിന് കാരണമായത് എന്താണെന്ന് വ്യക്തമല്ല. തീപിടിത്തത്തിന്റെ കാരണം അന്വേഷിച്ചുകൊണ്ടിരിക്കുകയാണ് എന്ന് കാൽഗരി പോലീസ് അറിയിച്ചു.
More Stories
ബ്രാംപ്ടണിൽ പതിമൂന്നുകാരിയായ പെൺകുട്ടിയെ പോലീസ് ഓഫീസറായി ആൾമാറാട്ടം നടത്തി ലൈംഗികമായി പീഡിപ്പിച്ചു; പ്രതി അറസ്റ്റിൽ
കനേഡിയൻ വാടക യൂണിറ്റിനുള്ള ശരാശരി വിലയിൽ അഭൂതപൂർവമായ വർദ്ധനവ് : റിപ്പോർട്ട്
പരിക്കേൽക്കാനുള്ള സാധ്യത കൂടുതൽ : Temu.com-ൽ വിറ്റഴിച്ച കുട്ടികളുടെ കാർ സീറ്റുകൾ ഹെൽത്ത് കാനഡ തിരിച്ചുവിളിച്ചു