ഒന്റാറിയോ : വ്യാഴാഴ്ച ഉച്ചതിരിഞ്ഞ് ഒന്റാരിയോയിലെ ബാരിയിൽ വീശിയടിച്ച ചുഴലിക്കാറ്റിൽ എട്ട് പേർക്ക് പരിക്കേൽക്കുകയും നിരവധി വീടുകൾക്ക് നാശനഷ്ടം സംഭവിക്കുകയും ചെയ്തു. ഇതുവരെ മരണമൊന്നും സംഭവിച്ചിട്ടില്ലെന്ന് ബാരി മേയർ ജെഫ് ലേമാൻ വ്യാഴാഴ്ച വൈകുന്നേരം പത്രസമ്മേളനത്തിൽ പറഞ്ഞു. വീടുകളിലെ അവശിഷ്ടങ്ങളിൽ ആരും കുടുങ്ങിയിട്ടില്ലെന്ന് ഉറപ്പുവരുത്താൻ എല്ലാ മേഖലയും പരിശോധിക്കുന്നുണ്ടെന്ന് അഗ്നിശമന സേന അധികൃതർ പറഞ്ഞു.
ഏകദേശം 20 വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചതായും മൂന്നോ നാലോ വീടുകൾ പുനർനിർമിക്കേണ്ടതുണ്ടെന്നും അധികൃതർ പറഞ്ഞു. ഏകദേശം 10 മുതൽ 15 മിനിറ്റ് വരെ നീണ്ടുനിന്ന കൊടുങ്കാറ്റിനെ തുടർന്ന് സൈറണുകൾ അടിയന്തിര ഇടപെടലുകൾ നടത്തിയതിനാൽ വൻ ദുരന്തമാണ് ഒഴിവായത്.
ബാരിയിലെ കൊടുങ്കാറ്റ് മൂലമുണ്ടായ നാശനഷ്ടങ്ങൾ കണക്കാക്കാൻ ഒരു ടീമിനെ അയക്കുമെന്ന് കാനഡ പരിസ്ഥിതി മന്ത്രാലയം അറിയിച്ചു. അടിയന്തര സഹായം ആവശ്യമുള്ള ആർക്കും ബാരി പോലീസ് ഒരു കേന്ദ്ര ഫോൺ ലൈൻ സജ്ജമാക്കിയിട്ടുണ്ട്, 705-728-8442 എന്ന നമ്പറിലേക്കാണ് വിളിക്കേണ്ടത്.
More Stories
ബ്രാംപ്ടണിൽ പതിമൂന്നുകാരിയായ പെൺകുട്ടിയെ പോലീസ് ഓഫീസറായി ആൾമാറാട്ടം നടത്തി ലൈംഗികമായി പീഡിപ്പിച്ചു; പ്രതി അറസ്റ്റിൽ
കനേഡിയൻ വാടക യൂണിറ്റിനുള്ള ശരാശരി വിലയിൽ അഭൂതപൂർവമായ വർദ്ധനവ് : റിപ്പോർട്ട്
പരിക്കേൽക്കാനുള്ള സാധ്യത കൂടുതൽ : Temu.com-ൽ വിറ്റഴിച്ച കുട്ടികളുടെ കാർ സീറ്റുകൾ ഹെൽത്ത് കാനഡ തിരിച്ചുവിളിച്ചു