അന്താരാഷ്ട്ര യാത്രകൾക്കായുള്ള ” അന്താരാഷ്ട്ര അംഗീകാരമുള്ള വാക്‌സിനേഷൻ സർട്ടിഫിക്കറ്റ് ” ഉണ്ടെന്ന് ഉറപ്പാക്കാൻ ഫെഡറൽ സർക്കാർ പ്രൊവിൻസുകളുമായി ചേർന്ന് പ്രവർത്തിക്കുമെന്ന് പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ പറഞ്ഞു, എന്നാൽ ആഭ്യന്തര യാത്രയ്ക്കുള്ള തീരുമാനങ്ങൾ അതാതു പ്രൊവിൻസുകൾക്ക് തീരുമാനിക്കാമെന്നും ട്രൂഡോ പറഞ്ഞു. ക്യൂബെക്ക്, മാനിറ്റോബ തുടങ്ങിയ ചില പ്രൊവിൻസുകൾ ആഭ്യന്തര വാക്സിൻ പാസ്‌പോർട്ടിനായി പദ്ധതികൾ പ്രഖ്യാപിച്ചതിന് ശേഷമാണ് ട്രൂഡോയുടെ അഭിപ്രായങ്ങൾ എന്നത് ശ്രദ്ധേയമാണ്. മറ്റ് പ്രൊവിൻസുകളായ ആൽബെർട്ട, സസ്‌കാച്ചെവൻ എന്നിവയ്ക്ക് അത്തരം ആവശ്യകതകൾ ഉണ്ടാകില്ലെന്ന് പറഞ്ഞിട്ടുണ്ട്.
വിവിധ പ്രൊവിൻസുകൾ വ്യത്യസ്ത തീരുമാനങ്ങളാണ് എടുത്തിരിക്കുന്നത്, ഇവിടെ ഫെഡറൽ ഗവൺമെന്റിന് ഒരു പ്രധാന പങ്കുണ്ട്, എന്നാൽ അന്തർദ്ദേശീയ യാത്രയ്ക്കുള്ള വാക്സിൻ സർട്ടിഫിക്കേഷന്റെ കാര്യത്തിൽ പ്രൊവിൻസുകളുടെ തീരുമാനത്തെ അംഗീകരിക്കുമെന്നും ട്രൂഡോ പറഞ്ഞു.
ദേശിയ വാക്സിൻ പാസ്‌പോർട്ട് കൊണ്ടുവരാനുള്ള ഏതൊരു ശ്രമത്തിനും ചില പ്രൊവിൻസുകളിൽ നിന്നുള്ള പ്രതിരോധം നേരിടേണ്ടതായിവരും പക്ഷെ ഇത് പൗരസ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റമാണോ എന്ന് ശ്രദ്ധാപൂർവ്വം പരിഗണിച്ചതിന് ശേഷം മാത്രമേ ഇതിൽ തീരുമാനങ്ങൾ ഉണ്ടാകു.
More Stories
ബ്രാംപ്ടണിൽ പതിമൂന്നുകാരിയായ പെൺകുട്ടിയെ പോലീസ് ഓഫീസറായി ആൾമാറാട്ടം നടത്തി ലൈംഗികമായി പീഡിപ്പിച്ചു; പ്രതി അറസ്റ്റിൽ
കനേഡിയൻ വാടക യൂണിറ്റിനുള്ള ശരാശരി വിലയിൽ അഭൂതപൂർവമായ വർദ്ധനവ് : റിപ്പോർട്ട്
പരിക്കേൽക്കാനുള്ള സാധ്യത കൂടുതൽ : Temu.com-ൽ വിറ്റഴിച്ച കുട്ടികളുടെ കാർ സീറ്റുകൾ ഹെൽത്ത് കാനഡ തിരിച്ചുവിളിച്ചു