November 8, 2024

Malayale.ca – Canada's First Malayalee Portal

കാനഡയിലെ മലയാളി ശബ്‌ദം, Canada Malayale Portal

കാനഡയിലെ തട്ടുകടയിൽ പ്രത്യക്ഷപ്പെട്ട് പ്രധാനമന്ത്രി ട്രൂഡോ

വളരെ ആഹ്ലാദത്തോടെയും ആകാംഷയോടെയും പ്രധാനമന്ത്രിയെ വരവേറ്റ് കാനഡ തട്ടുകടയിലെ ജീവനക്കാരും ജനങ്ങളും. ഫെഡറൽ ശിശു പരിപാലന ധനസഹായം സംബന്ധിച്ച കരാർ പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ കാനഡ തട്ടുകടയിൽ ഉച്ചഭക്ഷണത്തിനായി വന്നത്. വളരെ ആശ്ചര്യത്തോടെയാണ് എല്ലാവരും ഉച്ചഭക്ഷണത്തിനായി വന്ന പ്രധാനമന്തിയെ നോക്കിയത് കാരണം മറ്റൊന്നുമല്ല ഇന്ന് തങ്ങളോടൊപ്പം ഉള്ളത് രാജ്യത്തിന്റെ പ്രധാനമന്തി ആണല്ലോ.

ഈ ആഴ്ച ക്രോസ്-കൺട്രി പര്യടനത്തിനായി ട്രൂഡോ തെരഞ്ഞെടുത്തിരിക്കുകയാണ്. ബ്രിട്ടീഷ് കൊളംബിയിലെ കാട്ടുതീയെക്കുറിച്ചും, ഉഷ്ണ തരംഗത്തെക്കുറിച്ചും ട്രൂഡോ കാബിനറ്റിന്റെ ഇൻസിഡന്റ് റെസ്പോൺസ് ഗ്രൂപ്പിലെ അംഗങ്ങളുമായി ചർച്ച നടത്തുന്നുണ്ട്.

ഫ്രേസർ കാന്യോൺ കമ്മ്യൂണിറ്റിയിലെ ലിറ്റൺ, ബ്രിട്ടീഷ് കൊളംബിയിലെയും, പ്രാദേശിക നേതാക്കളുമായി ഉച്ചകഴിഞ്ഞ് കൂടിക്കാഴ്ച നടത്തുന്നതിനു മുൻപാണ് ഉച്ചഭക്ഷണത്തിനായി റെസ്റ്റോറന്റിൽ വന്നത്. കഴിഞ്ഞയാഴ്ച കാട്ടുതീയിൽ നശിക്കപ്പെട്ട ഗ്രാമത്തെ പുനർജ്ജീവിപ്പിക്കാനുള്ള പദ്ധതികളെക്കുറിച്ചും സംഘം ചർച്ച ചെയ്യും. ഹോട്ടലിൽ ഉണ്ടായിരുന്നവരോടൊപ്പം സെൽഫികൾക്കായി പോസ് ചെയ്തിട്ടാണ് റെസ്റ്റോറന്റിൽ നിന്നും മടങ്ങിയത്.

ഫെഡറൽ ശിശു സംരക്ഷണ ധനസഹായവുമായി ബന്ധപ്പെട്ട് ബ്രിട്ടീഷ് കൊളംബിയയുമായി സർക്കാർ ധാരണയിലെത്തിയത്. 2027 ന് മുമ്പ് ആറ് വയസ്സിന് താഴെയുള്ള കുട്ടികൾക്കായി നിയന്ത്രിത ഇടങ്ങളിൽ പ്രതിദിനം ശരാശരി 10 ഡോളർ ശിശു പരിപാലനത്തിനായി ഒട്ടാവ പ്രവിശ്യയുമായി പ്രവർത്തിക്കുമെന്ന് കരാർ വ്യവസ്ഥ ചെയ്യുന്നു. ബി.സിയിൽ 30,000 പുതിയ ശിശു സംരക്ഷണ കെയറുകൾ സൃഷ്ടിക്കാൻ കരാർ ലക്ഷ്യമിടുന്നു.

About The Author

error: Content is protected !!