November 21, 2024

Malayale.ca – Canada's First Malayalee Portal

കാനഡയിലെ മലയാളി ശബ്‌ദം, Canada Malayale Portal

കാനഡ ചുട്ടുപൊള്ളുന്നു: ഉഷ്ണതരംഗത്തിൽ 486 പേർ മരിച്ചു.

ഒട്ടാവ: കാനഡ ചൂട്ടുപൊള്ളുന്നു ഇതുവരെ ഉഷ്ണതരംഗത്തിൽപ്പെട്ട് 486 പേരാണ് മരിച്ചത്. ബ്രിട്ടീഷ് കൊളംബിയ പ്രവിശ്യയിലാണ് വെള്ളിയാഴ്ച മുതൽ തിങ്കളാഴ്ച വരെയുള്ള ഉഷ്ണതരംഗത്തിൽ കൂടുതൽപേർ മരിച്ചത്. ആയിരം കൊല്ലത്തിനിടെ ആദ്യമായാണ് ഇത്രയും കഠിനമായ ചൂടിലൂടെ കാനഡ കടന്നുപോകുന്നതെന്നാണ് കാലാവസ്ഥ വിദഗ്ധർ പറയുന്നത്. പ്രാദേശിക ഭരണാധികാരികൾ കൃത്യമായ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

വീടുകളുടെ മേൽക്കൂരകൾ വരെ ചൂടിൽ ഉരുകുന്ന അവസ്ഥയിലാണെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ബി സി യിലെ ഏറ്റവും ഉയർന്ന താപനിലയിൽ ഒരു ചെറിയ ടൗൺ ബുധനാഴ്ച രാത്രി തീപിടുത്തമുണ്ടാകുകയും, താമസക്കാരെ പലരെയും സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിപാർപ്പിച്ചിരിക്കുകയാണ്. കഴിഞ്ഞയാഴ്ച വരെ 45 ഡിഗ്രി സെൽഷ്യസിന് താഴെയായിരുന്നു ചൂട്. എന്നാൽ, ഈയാഴ്ച തുടർച്ചയായ മൂന്ന് ദിവസം താപനില 49.5 ഡിഗ്രി സെൽഷ്യസിലെത്തി. കാനഡയിൽ മാത്രമല്ല വടക്ക്പടിഞ്ഞാറൻ യു.എസിലും കനത്ത ചൂടാണ് അനുഭവപ്പെടുന്നത്.

വാൻകൂവറിൽ വെള്ളിയാഴ്ചക്ക് ശേഷം 65 പേരാണ് അവിചാരിതമായി മരിച്ചത്. ബേൺബേയിൽ 34 പേരും സറേയിൽ 38 പേരും മരിച്ചു. മരണങ്ങളുടെ കാരണങ്ങളിലൊന്ന് കനത്ത ചൂടാണെന്ന് പോലീസ് പറയുന്നു. ജനങ്ങൾ പരമാവധി വീടുകൾക്കും കെട്ടിടങ്ങൾക്കും ഉള്ളിൽ തന്നെ കഴിയണമെന്ന മുന്നറിയിപ്പാണ് ഇപ്പോൾ നൽകിയിരിക്കുന്നത്.

ചൂടിനെ പ്രതിരോധിക്കാനായി പലയിടങ്ങളിലും ശീതീകരണ കേന്ദ്രങ്ങളും തുറന്നിട്ടുണ്ട്. പ്രദേശത്തെ സ്കൂളുകളും വാക്സിൻ വിതരണ കേന്ദ്രങ്ങളും താത്കാലികമായി അടച്ചിട്ടിരിക്കുകയാണ്. രാജ്യത്തെ മറ്റിടങ്ങളിലേക്കും ചൂട് വ്യാപിച്ചേക്കുമെന്ന ആശങ്കയുണ്ട്. ജനങ്ങളോട് ജാഗ്രത പാലിക്കാനും വേണ്ട മുൻകരുതലുകൾ സ്വീകരിക്കണമെന്നും അധികൃതർ നിർദ്ദേശം നൽകിയിട്ടുണ്ട്.

About The Author

error: Content is protected !!