November 8, 2024

Malayale.ca – Canada's First Malayalee Portal

കാനഡയിലെ മലയാളി ശബ്‌ദം, Canada Malayale Portal

ദരിദ്ര രാജ്യങ്ങൾക്കുകൂടി വാക്‌സിൻ നൽകൂ….. ലോകാരോഗ്യസംഘടന

ജനീവ: സമ്പന്ന രാജ്യങ്ങൾ പൊതുസ്ഥലങ്ങൾ തുറക്കുകയും ചെറുപ്പക്കാർക്ക് കോവിഡ് വാക്‌സിനേഷൻ നല്കുകകയും ചെയുമ്പോൾ ദരിദ്ര രാജ്യങ്ങളിൽ വാക്‌സിൻ ഡോസുകളിൽ വലിയ കുറവാണുള്ളതെന്ന് ലോകാരോഗ്യ സംഘടന. ദരിദ്ര രാജ്യങ്ങൾക്ക് വാക്‌സിൻ നൽകണമെന്നും ലോകാരോഗ്യസംഘടനാ മേധാവി ടെഡ്രോസ് അഥനോം ഗബ്രിയേസൂസ് വാർത്താസമ്മേളനത്തിൽ ഓർമിപ്പിച്ചു. ആഫ്രിക്കയിലെ സ്ഥിതി വളരെ ഗുരുതരമാണെന്നും പുതിയ അണുബാധകളും മരണവും കഴിഞ്ഞ ആഴ്ചയുമായി താരതമ്യം ചെയുമ്പോൾ 40% വർധിച്ചുവെന്നും ടെഡ്രോസ്  പറഞ്ഞു. കോവിഡിന്റെ ഡെൽറ്റ വകഭേദം ആഗോളതലത്തിൽ വ്യാപിക്കുന്നതിനാൽ തന്നെ ഇത് വളരെ അപകടംവിളിച്ചോതുന്നതാണെന്നും  അദ്ദേഹം പറഞ്ഞു.

ദരിദ്ര രാജ്യങ്ങളുമായി വാക്‌സിൻ ഡോസുകൾ പങ്കിടാൻ വിമുഖത കാണിക്കുന്ന സമ്പന്ന രാജ്യങ്ങളെ പേരെടുത്ത് പറയാതെ ടെഡ്രോസ് വിമർശിച്ചു.

” ഇപ്പോഴത്തേത് ഒരു വാക്‌സിൻ വിതരണ പ്രശ്നമാണ്, ഞങ്ങൾക്ക് വാക്‌സിനുകൾ നൽകുക, കോവിഡിനെ ലോകത്തുനിന്നുതന്നെ തുടച്ചുനീക്കാം  അതിനുവേണ്ടി ഒറ്റകെട്ടായി ഒരുമിച്ച് പോരാടാം .” – ലോകാരോഗ്യസംഘടനാ മേധാവി പറഞ്ഞു.

About The Author

error: Content is protected !!