November 8, 2024

Malayale.ca – Canada's First Malayalee Portal

കാനഡയിലെ മലയാളി ശബ്‌ദം, Canada Malayale Portal

ഒടുവിൽ ജോർജ്ജ് ഫ്ലോയ്ഡിന് നീതി : കില്ലർ കോപ്പിന് 22 വര്ഷം തടവ്ശിക്ഷ

മിനിയാപോളിസ് : ജോർജ് ഫ്ലോയ്ഡ് (46) വധക്കേസിൽ യുഎസിൽ മുൻ പൊലീസ് ഓഫിസർക്ക് ഇരുപത്തിരണ്ടര വർഷം തടവ് ശിക്ഷ വിധിച്ചു. 2020 മേയിൽ യുഎസിലെ മിനിയാപോളിസ് നഗരത്തിൽ ജോർജ് ഫ്ലോയിഡിനെ വിലങ്ങുവച്ചു നിലത്തുവീഴ്ത്തുകയും കഴുത്തിൽ കാൽമുട്ട് കൊണ്ട്  അമർത്തി ശ്വാസം മുട്ടിച്ചു കൊന്ന കേസിലാണു യു എസ് പൊലീസ് ഓഫിസറായിരുന്ന ഡെറക് ഷോവിനു (45) ശിക്ഷ ലഭിച്ചത്. ഫ്ലോയ്ഡിനെ പൊലീസ് ഓഫിസർ ശ്വാസം മുട്ടിക്കുന്ന വിഡിയോ പുറത്തുവന്നതോടെ അണപൊട്ടിയ രോഷം വംശീയവിവേചനത്തിനെതിരായ ദേശീയ പ്രക്ഷോഭമായി യുഎസിൽ വളർന്നിരുന്നു.

മിനിയാപോളിസ് കോടതി ജഡ്ജി പീറ്റര് കാഹിലാണ് ശിക്ഷ വിധിച്ചത്. ഫ്ലോയ്ഡിന്റെ കുടുംബത്തിന്റെ വേദന തിരിച്ചറിയണമെന്നുകൂടി ജഡ്ജി ഓർമപ്പെടുത്തി. അധികാരത്തിലിരുന്നുകൊണ്ട് അധികാരസ്ഥാപനത്തിന്റെ ദുരുപയോഗമാണ് ഒരാളുടെ മരണത്തിന് ഇടയാക്കിയത്. നിയമത്തിന്റെ അടിസ്ഥാനത്തിലാണ് ശിക്ഷ വിധിച്ചത്. വികാരത്തിനും സഹതാപത്തിനും ഇവിടെ സ്ഥാനമില്ലെന്ന് 22 പേജുള്ള വിധിന്യായത്തില് ജഡ്ജി പറഞ്ഞു.

ഷോവിന് കുറ്റക്കാരനാണെന്ന് നേരത്തേ കോടതി കണ്ടെത്തിയിരുന്നു. 2020 മേയ് 25-നാണ് ഫ്ളോയ്ഡ് കൊല്ലപ്പെട്ടത്. ഫ്ളോയ്ഡ്  വ്യാജരേഖകള് ഉപയോഗിച്ചെന്ന് ആരോപിച്ചാണ് ഡെറക്  ഷോവ് ഈ കുറ്റം നടത്തിയത്.

About The Author

error: Content is protected !!