November 8, 2024

Malayale.ca – Canada's First Malayalee Portal

കാനഡയിലെ മലയാളി ശബ്‌ദം, Canada Malayale Portal

85 രാജ്യങ്ങളിൽ കോവിഡ് -19 ഡെൽറ്റ വേരിയന്റ് കണ്ടെത്തി: ലോകാരോഗ്യ സംഘടന

85 രാജ്യങ്ങളിൽ  കൊറോണ വൈറസിന്റെ ഡെൽറ്റ വേരിയന്റ് റിപ്പോർട്ട് ചെയ്യപ്പെടുകയും ലോകമെമ്പാടുമുള്ള കൂടുതൽ സ്ഥലങ്ങളിൽ ഇത് കണ്ടെത്തുകയും ചെയ്തിട്ടുണ്ടെന്ന്  ലോകാരോഗ്യ സംഘടന. ഇത് വളരെയേറെ രോഗവ്യാപന ശേഷി കൂടിയതാണെന്നും   ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ടിൽ പറയുന്നു.

ആൽ‌ഫ, ബീറ്റ, ഗാമ, ഡെൽ‌റ്റ എന്നീ നാല് വർഗഭേദങ്ങൾ ഉണ്ടെന്നും ഇതിനെക്കുറിച്ചുള്ള കൂടുതൽ പഠനം നടക്കുകയാണെന്നും പറഞ്ഞു. ഇതിൽ ഡെൽറ്റ വേരിയന്റ്  കൂടുതൽ രോഗവ്യാപന ശേഷികൂടിയതാണെന്നും ഇതുമൂലം മരണസംഖ്യകൾ കൂടാനുള്ള സാധ്യതകൾ ഉണ്ടെന്നും ലോകാരോഗ്യസംഘടന വ്യക്തമാക്കി.

എല്ലാ രാജ്യങ്ങളും ഇതിനുള്ള മുൻകരുതലുകൾ സ്വീകരിക്കണമെന്നും വാക്‌സിനേഷൻ കഴിയും വേഗം .പൂർത്തീകരിക്കണമെന്നും ലോകാരോഗ്യസംഘടന ഓർമപ്പെടുത്തി. ഇതുവരെ 39  ലക്ഷത്തിലധികം ആളുകൾ കോവിഡ് -19 മഹാമാരിയിൽ മരണപ്പെട്ടിട്ടുണ്ട്.

About The Author

error: Content is protected !!