ഒട്ടാവ : മാരിവൽ ഇന്ത്യൻ റെസിഡൻഷ്യൽ സ്കൂളിന് സമീപം നൂറുകണക്കിന് ശ്മശാന സ്ഥലങ്ങൾ കണ്ടെത്തിയതായി സസ്‌കാച്ചെവാനിലെ ദി കോവസെസ് ഫസ്റ്റ് നേഷൻ അറിയിച്ചു.
നേരത്തെ സ്കൂൾ ഉണ്ടായിരുന്ന പ്രദേശത്ത് നടത്തിയ റഡാർ പരിശോധനയിലാണ് കുഴിമാടങ്ങൾ കണ്ടെത്തിയത്. രാജ്യത്ത് തന്നെ ഇതാദ്യമായാണ് ഇത്രയധികം കുഴിമാടങ്ങൾ കണ്ടെത്തുന്നത് എന്ന് ദി ഫെഡറേഷൻ ഓഫ് സോവറിൻ ഇൻഡിജെനസ്നേഷൻ അറിയിച്ചു. 1899-1997 കാലഘട്ടത്തിൽ മാരിവൽ ഇന്ത്യൻ റെസിഡന്റ്സ് സ്കൂളിൽ തദ്ദേശീയരായ ജനങ്ങളെ പാർപ്പിച്ചിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. കത്തോലിക്കാ മിഷനറിമാരാണ് ഇത് നടത്തിയിരുന്നത്. പിന്നീട് റെസിഡൻഷ്യൽ സ്കൂൾ 1999-ൽ പൊളിച്ചുമാറ്റി, പകരം ഒരു ഡേ സ്കൂൾ സ്ഥാപിച്ചു.
നേരത്തെയും ഇതിന് സമാനമായ സംഭവങ്ങൾ രാജ്യത്ത് ഉണ്ടായിട്ടുണ്ട്. 215 ഓളം കുട്ടികളുടെ മൃതദേഹങ്ങളാണ് കഴിഞ്ഞ മാസം മറ്റൊരു സ്‌കൂളിന് സമീപത്ത് നിന്നും കുഴിച്ചെടുത്തത്. ബ്രിട്ടീഷ് കൊളംബിയയിലെ കാംലൂപ്‌സിലായിരുന്നു സംഭവം. ഇതിലൂടെ രാജ്യത്ത് കുട്ടികളുടെ കൂട്ടിക്കുരുതി നടന്നിരുന്നു എന്നതിന്റെ തെളിവുകളാണ് ലഭിച്ചത്. ഇതും അത്തരത്തിലുള്ള ഒരു സംഭവമാണെന്നും അധികൃതർ സംശയിക്കുന്നു.
More Stories
ബ്രാംപ്ടണിൽ പതിമൂന്നുകാരിയായ പെൺകുട്ടിയെ പോലീസ് ഓഫീസറായി ആൾമാറാട്ടം നടത്തി ലൈംഗികമായി പീഡിപ്പിച്ചു; പ്രതി അറസ്റ്റിൽ
കനേഡിയൻ വാടക യൂണിറ്റിനുള്ള ശരാശരി വിലയിൽ അഭൂതപൂർവമായ വർദ്ധനവ് : റിപ്പോർട്ട്
പരിക്കേൽക്കാനുള്ള സാധ്യത കൂടുതൽ : Temu.com-ൽ വിറ്റഴിച്ച കുട്ടികളുടെ കാർ സീറ്റുകൾ ഹെൽത്ത് കാനഡ തിരിച്ചുവിളിച്ചു