November 23, 2024

Malayale.ca – Canada's First Malayalee Portal

കാനഡയിലെ മലയാളി ശബ്‌ദം, Canada Malayale Portal

ഇന്ത്യൻ വിമാന സർവീസുകൾക്ക് വീണ്ടും ഇരുട്ടടി: വിലക്ക് തുടർന്ന് കാനഡ

ഒട്ടാവ : ഇന്ത്യയിൽ നിന്ന് വരുന്ന വാണിജ്യ, സ്വകാര്യ യാത്രാ വിമാന സർവീസുകൾക്കുള്ള വിലക്ക് 30 ദിവസത്തേക്ക് കൂടി നീട്ടിയതായി ഗതാഗത മന്ത്രി ഒമർ അൽഗബ്ര അറിയിച്ചു. എന്നാൽ പാക്കിസ്ഥാനിൽ നിന്നുള്ള അന്താരാഷ്ട്ര യാത്രാ വിലക്ക് പുതുക്കുന്നില്ലെന്ന്  അദ്ദേഹം കൂട്ടിച്ചേർത്തു.

ഇന്ത്യയിൽ നിന്ന് കാനഡയിലേക്കുള്ള അന്താരാഷ്ട്ര വിമാന സർവീസുകൾക്കുള്ള നിരോധനം 2021 ജൂൺ 21 മുതൽ 30 ദിവസത്തേക്ക് കൂടി നീട്ടും ” അൽഗബ്ര പത്രസമ്മേളനത്തിൽ പറഞ്ഞു. ഇന്ത്യയിൽ നിന്നുള്ള നേരിട്ടുള്ള വാണിജ്യ, സ്വകാര്യ യാത്രാ വിമാനങ്ങൾക്കാണ് ഈ വിലക്കുള്ളത് എന്നാൽ ഇന്ത്യയിൽ നിന്നും മറ്റൊരു രാജ്യത്ത് താമസിച്ച്‌ കോവിഡ്-19 നെഗറ്റീവ് സർട്ടിഫിക്കറ്റുമായി വരുന്ന ഇന്ത്യൻ വിമാനയാത്രക്കാർക്ക്  ഈ വിലക്ക് ബാധകമല്ല. ഇതുപക്ഷേ അന്താരാഷ്ട്ര യാതക്കാർക്ക്  ഒരു ഇരുട്ടടി തന്നെ ആണ്. ലക്ഷങ്ങൾ മുടക്കിയാൽ  മാത്രമേ ഈ യാത്ര നടത്താൻ സാധിക്കുവെന്നതാണ് ഇതിലുള്ള പ്രശ്നം. 

പാകിസ്ഥാനിൽ നിന്നുള്ള വിമാന യാത്രക്കാർ അവരുടെ രാജ്യത്തിൽ നിന്നും വരുന്നതിന് മുൻപ്  കോവിഡ്-19 ടെസ്റ്റ് നടത്തേണ്ടതുണ്ട്. തിങ്കളാഴ്ച്ച അവസാനിക്കുന്ന  ഇന്ത്യയിൽ നിന്നുള്ള വിമാന നിരോധനം നീട്ടുന്നതിന് പ്രധാനമായി പറയുന്നത് ഇന്ത്യയിൽ ട്രാൻസ്മിസിബിൾ ഡെൽറ്റ കോവിഡ്-19  കേസുകളിൽ ഗണ്യമായ വർധനവുമുണ്ടായതിനെ തുടർന്നാണ് ഈ നീക്കം.

കാനഡയിലും മറ്റ് രാജ്യങ്ങളിലും ഡെൽറ്റ വേരിയൻറ് റിപ്പോർട്ട് ചെയ്തിട്ടുണ്ട് ഇത് ഇപ്പോൾ ഉള്ളതിനേക്കാളും രോഗവ്യാപനശേഷി കൂടിയതാണ്. ഏപ്രിൽ 22 ന് ആദ്യമായി യാത്രാ നിരോധനം ഏർപ്പെടിത്തിപ്പോൾ ഉള്ളതിനേക്കാളും പ്രഹരശേഷി കൂടുതലാണ് ഇപ്പോൾ കണ്ടെത്തിയിട്ടുള്ള ഡെൽറ്റ വേരിയന്റ്.  അതുകൊണ്ടാണ് യാത്ര നിരോധനം 30 ദിവസത്തേക്കുകൂടി നീട്ടിയതെന്ന് സാരം.

About The Author

error: Content is protected !!