കിച്ച്നർ : കാനഡയിൽ യുവ മലയാളി എഞ്ചിനീയർ എറണാകുളം കോതമംഗലം സ്വദേശി മുട്ടത്തുകുടിയിൽ കൃഷ്ണനുണ്ണി എം ബോസ് (28) മരണപെട്ടു. എസ് എൻ ഡി പി യോഗം കോതമംഗലം യൂണിയന്റെ സജീവപ്രവർത്തകനും പിണ്ടിമന ശാഖ മുൻ പ്രസിഡന്റുമായ എം കെ ചന്ദ്രബോസിന്റെ മകനാണ് കൃഷ്ണനുണ്ണി. കഴിഞ്ഞ മൂന്ന് വർഷങ്ങളായി കൂട്ടുകാർക്കൊപ്പം ഒന്റാറിയോ കിച്ച്നറിലായിരുന്നു താമസം. ഭക്ഷണം കഴിച്ച് കിടന്ന കൃഷ്ണനുണ്ണിക്ക് പെട്ടെന്ന് ദേഹഷ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. ഉടൻതന്നെ എമർജൻസി നമ്പറിലേക്ക് കൂട്ടുകാർ വിളിക്കുകയും ആംബുലൻസ് വന്ന് ആരോഗ്യപ്രവർത്തർ പ്രാഥമിക ശുശ്രുഷകൾ നൽകുകയും അപ്പോൾത്തന്നെ കിച്ച്നർ ഗ്രാൻഡ്റിവർ ആശുപത്രിലേക്ക് മാറ്റുകയും ചെയ്തു. ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ച് രണ്ടു മണിക്കൂറുകൾ പിന്നിട്ടപ്പോഴേക്കും മരണവർത്തയാണ് പുറത്ത് വന്നത്.
ഈ മാസം പന്ത്രണ്ടാം തിയതി കോവിഡ് വാക്സിൻ എടുത്തിരുന്ന കൃഷ്ണനുണ്ണിക്ക് ഫെബ്രുവരിയിൽ കോവിഡ് പിടിപെട്ടിരുന്നു. എന്നാൽ കോവിഡ് വാക്സിൻ സ്വീകരിച്ചതാണോ മരണകാരണമെന്ന് വ്യക്തമല്ല. ഹീത്ത് വുഡ് കൺസ്ട്രക്ഷൻ കമ്പനിയിൽ ഓഫീസ് അഡ്മിനിസ്ട്രേറ്റർ ആയി ജോലി ചെയ്തുവരികയായിരുന്നു. കൊണസ്റ്റോഗ കോളേജിൽ രണ്ടുവർഷം കോഴ്സ് പൂർത്തീകരിച്ച് 2020-ൽ വർക്ക് പെർമിറ്റോടുകൂടി ജോലിയിൽ പ്രവേശിച്ചിരുന്നു . എന്നാൽ ഈ മരണവാർത്ത വീട്ടുകാരും കൂട്ടുകാരുമെല്ലാം ഞെട്ടലോടെയാണ് കേട്ടത്. ഇപ്പോഴും അവർക്ക് ഇത് ഉൾകൊള്ളാൻ സാധിച്ചിട്ടില്ല. മലയാളി സംഘടനകൾ മൃതശരീരം നാട്ടിലേക്കെത്തിക്കാനുള്ള പ്രവർത്തനത്തിലാണ്.
പോസ്റ്റുമാർട്ടം നടത്തുന്നതിനായി മൃതദേഹം ടോറോന്റോ ഹോസ്പിറ്റലിലേക്ക് മാറ്റിയിട്ടുണ്ട്. കോതമംഗലം മാർ ബസോലിസ് എഞ്ചിനീയറിംഗ് കോളേജിൽ 2011-15 സിവിൽ എഞ്ചിനീയറിംഗ് ബാച്ചിലായിരുന്നു കൃഷ്ണനുണ്ണി പഠിച്ചത്. എസ് എൻ ഡി പി യോഗം കോതമംഗലം യൂണിയന്റെ സജീവപ്രവർത്തകനും പിണ്ടിമന ശാഖ മുൻ പ്രസിഡന്റുമായ എം കെ ചന്ദ്രബോസിന്റെ മകനാണ്. അമ്മ ഷൈനി ബോസ് സഹോദരി കൃഷ്ണാനന്ദ.
More Stories
ബ്രാംപ്ടണിൽ പതിമൂന്നുകാരിയായ പെൺകുട്ടിയെ പോലീസ് ഓഫീസറായി ആൾമാറാട്ടം നടത്തി ലൈംഗികമായി പീഡിപ്പിച്ചു; പ്രതി അറസ്റ്റിൽ
കനേഡിയൻ പൗരൻമാർക്ക് വിസ സേവനങ്ങൾ നിർത്തി ഇന്ത്യ
കനേഡിയൻ വാടക യൂണിറ്റിനുള്ള ശരാശരി വിലയിൽ അഭൂതപൂർവമായ വർദ്ധനവ് : റിപ്പോർട്ട്