https://chat.whatsapp.com/Ce7fzWxvzxu0N79CcsLpj4
കനേഡിയൻ പൗരൻമാർക്ക് വിസ സേവനങ്ങൾ നിർത്തി ഇന്ത്യ. അനിശ്ചിതകാലത്തേക്കാണ് വിസ നൽകുന്നത് നിർത്തിയത്. ഇരു രാജ്യങ്ങളും തമ്മിലുള്ള തർക്കം രൂക്ഷമാകുന്നതിനിടെയാണ് ഇന്ത്യയുടെ നടപടി. വിസ അപേക്ഷ പോർട്ടലായ ബി.എൽ.എസിലൂടെയാണ് സേവനങ്ങൾ നിർത്തുന്ന വിവരം അറിയിച്ചത്.
കനേഡിയൻ പൗരന്മാർക്ക് വിസ അനുവദിക്കുന്നത് നിർത്തിവെച്ചതായി റിപ്പോർട്ടുകൾ പുറത്തുവന്നിരിക്കുന്നതിന് പിന്നാലയൊണ് വിഷയത്തിൽ വിശദീകരണവുമായി വിദേശകാര്യ മന്ത്രാലയം രംഗത്തുവന്നത്. ഹർദീപ് സിങ് നിജ്ജാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്ര പ്രതിസന്ധി രൂക്ഷമാകുന്നതിനിടെയാണ് നടപടി. കാനഡയിലുള്ള ഇന്ത്യൻ നയതന്ത്ര പ്രതിനിധികൾ സുരക്ഷാഭീഷണി നേരിടുന്നതായും ഇതിൽ രാജ്യത്തിന് ആശങ്കയുണ്ടെന്നും വിദേശകാര്യ വക്താവ് അരിന്ദം ബാഗ്ചി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
കാനഡ ഇന്ത്യ വിരുദ്ധ ശക്തികേന്ദ്രമായി കാനഡമാറിയെന്നും അരിന്ദം ബാഗ്ചി വിമർശിച്ചു. ഭീകരവാദികൾക്ക് സുരക്ഷിത ഇടമായി കാനഡ മാറിയിരിക്കുന്നു. അവർ ആക്രമണങ്ങൾ അഴിച്ചുവിടുന്നു. എന്തെങ്കിലും പ്രതികൂല സാഹചര്യം നേരിടേണ്ടി വന്നാൽ ഇന്ത്യൻ പൗരന്മാർക്ക് കോൺസുലേറ്റുമായി ബന്ധപ്പെടാമെന്നും അരിന്ദം ബാഗ്ചി അറിയിച്ചു.
ഇന്ത്യയ്‌ക്കെതിരെ അടിസ്ഥാന വിരുദ്ധ ആരോപണം നടത്തിയ കനേഡിയൻ പ്രധാനമന്ത്രിക്കെതിരെ കനഡയിലെ പ്രതിപക്ഷം രംഗത്തുവന്നു. ഇന്ത്യയ്‌ക്കെതിരായ ആരോപണങ്ങളിൽ തെളിവുകൾ ഉണ്ടെങ്കിൽ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ അത് പുറത്തുവിടണമെന്ന് പ്രതിപക്ഷ നേതാവ് പ്രയർ പെലിവ്രെ ആവശ്യപ്പെട്ടു. തെളിവുകൾ വെച്ച് പൗരന്മാർക്ക് വിഷയം വിലയിരുത്താൻ ട്രൂഡോ സാഹചര്യം ഒരുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. യു.എസ് ഉൾപ്പടെയുള്ള രാജ്യങ്ങൾ ഗൗരവമായ ആരോപണമാണ് കാനഡ ഉയർത്തിയതെന്നും അന്വേഷണത്തിൽ ഇന്ത്യ സഹകരിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു.
More Stories
കോവിഡ് നിയന്ത്രണങ്ങൾ കർശനമാക്കുന്നു ; ആറ് രാജ്യങ്ങളിൽ നിന്നുള്ളവർക്ക് ആർടിപിസിആർ നിർബന്ധമാക്കി ഇന്ത്യ
കാനഡയിൽ വിദ്വേഷ ആക്രമണങ്ങൾ കൂടുന്നു, ഇന്ത്യക്കാർക്ക് മുന്നറിയിപ്പുമായി വിദേശകാര്യമന്ത്രാലയം
കാനഡയിലേക്കുള്ള സ്റ്റുഡന്റ് വിസ വൈകി : ഹരിയാനയിൽ യുവാവ് ആത്മഹത്യ ചെയ്തു