November 8, 2024

Malayale.ca – Canada's First Malayalee Portal

കാനഡയിലെ മലയാളി ശബ്‌ദം, Canada Malayale Portal

ന്യൂയോർക്ക് പോലീസ് തലപ്പത്ത് ആദ്യ ഇന്ത്യൻ വംശജനായി ക്യാപ്റ്റൻ ലിജു തോട്ടം നിയമിതനായി

ന്യൂയോർക്ക് : ലോകത്തിലെ തന്നെ ഏറ്റവും വലിയ പൊലീസ് സംവിധാനമായ ന്യൂയോർക്ക് സിറ്റി പോലിസ് ഡിപ്പാർട്മെന്റിൽ ഡെപ്യുട്ടി ഇൻസ്പെക്ടർ ആയി  ക്യാപ്റ്റൻ ലിജു തോട്ടം നിയമിതനായി. ഈ സ്ഥാനത്ത് എത്തുന്ന ആദ്യ ഇന്ത്യാക്കാരൻ എന്ന പദവിയും ഇനി ലിജു തോട്ടത്തിന് സ്വന്തം.

ഇപ്പോൾ ഫോറൻസിക് ഇൻവെസ്റ്റിഗേഷൻസ് ഡിവിഷന്റെ എക്സിക്യൂട്ടിവ് ഓഫിസറാണ് ലിജു. ഈ ഡിവിഷനിലെ രണ്ടാം സ്ഥാനം. എൻ.വൈ.പി.ഡി ക്രൈം സീൻ യൂണിറ്റ്, പൊലീസ് ലബോറട്ടറി , ഫയർ ആംസ് അനാലിസിസ് സെക്ഷൻ, ലെറ്റന്റ് പ്രിന്റ് സെക്ഷൻ, എന്നിവയൊക്കെ  ലിജുവിന്റെ ചുമതലയിലാണ്.

ഇവക്കു പുറമെ  ലബോറട്ടറിയുടെ സുരക്ഷിതത്വം, പിടിച്ചെടുക്കുന്ന തോക്കുകളും മയക്കുമരുന്നും സൂക്ഷിച്ചു വയ്ക്കുക തുടങ്ങിയവയും ഈ ഡിവിഷന്റെ ചുമതലകളാണ്. ആറു മാസം മുൻപാണ് ഈ ഡിവിഷനിൽ ചാർജെടുത്തത് അതിനു മുൻപ് ക്രൈം സീൻ യൂണിറ്റ് ക്യാപ്റ്റനായിരുന്നു.

പതിമൂന്നാം വയസിലാണു ലിജു തോട്ടം അമേരിക്കയിലെത്തുന്നത്. ഏയ്റോനോട്ടിക്  എൻജിനീയറിങ്ങിൽ ബിരുദം എടുത്തെങ്കിലും കുറച്ചുകാലമേ ഈ ഫീൽഡിൽ വർക്ക് ചെയ്‌തിരുന്നുള്ളൂ. 1996 ലാണ്  പോലീസ് സേനയിലേക്ക് വരുന്നത്. ന്യൂയോർക്ക് പോലീസ്  ഓഫിസറായിട്ടാണ് തുടക്കം.

സ്റ്റോണിബ്രൂക്ക്  ഹോസ്പിറ്റൽ നേഴ്സ് പ്രാക്ടീഷണറായ ഡോ. സ്മിതയാണ് ലിജു തോട്ടത്തിന്റെ ഭാര്യ. അലീന, ആന്‍ജലീന, ലിയാന എന്നിവരാണ് മക്കൾ. ഒരാൾ  കോളജിലും രണ്ട് പേര് സ്കൂളിലും പഠിക്കുന്നു.

About The Author

error: Content is protected !!