November 23, 2024

Malayale.ca – Canada's First Malayalee Portal

കാനഡയിലെ മലയാളി ശബ്‌ദം, Canada Malayale Portal

യുഎസ് അതിർത്തി നിയന്ത്രണങ്ങൾ ജൂലൈ 21 വരെ നീട്ടി കാനഡ

ഒട്ടാവ : അമേരിക്കയുടെയും കാനഡയുടെയും അതിർത്തി നിയന്ത്രണങ്ങൾ നീക്കം ചെയ്യുന്നതിനുമുമ്പ് കാനഡയുടെ മൊത്തം ജനസംഖ്യയുടെ 75 ശതമാനം കോവിഡ് -19  വാക്‌സിന്റെ ആദ്യ ഡോസും 20 ശതമാനം രണ്ട് ഡോസും പൂർത്തീകരിക്കേണ്ടതുണ്ടെന്ന്  പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ അഭിപ്രായപ്പെട്ടു. യുഎസ്, കാനഡ അതിർത്തി അനിവാര്യമല്ലാത്ത യാത്രയ്ക്കുള്ള വിലക്ക് ജൂലൈ 21 വരെ  തുടരുമെന്നും പറഞ്ഞു. എന്നാൽ അമേരിക്കൻ നിയമസഭാ അംഗങ്ങളും ബിസിനസ് രംഗത്തുള്ളവരും ഈ തീരുമാനത്തിൽ അതൃപ്തി പ്രകടിപ്പിച്ചു. ട്രൂഡോയുടെ  മേൽ കനത്ത സമ്മർദം ഉണ്ടായിട്ടും ഇതിൽ ഒരു വിട്ടുവീഴ്ച്ച ഉണ്ടാകില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

യാത്രാ നിരോധനം ചരക്ക് വ്യാപാരത്തെ ബാധിക്കില്ല, എന്നാൽ കാനഡയിലെ ചരക്ക്  വ്യാപാരം 2019 നെ അപേക്ഷിച്ച് 2020 ൽ കയറ്റുമതി 17.7 ശതമാനവും ഇറക്കുമതി 24.0 ശതമാനവും ഇടിഞ്ഞു,

About The Author

error: Content is protected !!