November 21, 2024

Malayale.ca – Canada's First Malayalee Portal

കാനഡയിലെ മലയാളി ശബ്‌ദം, Canada Malayale Portal

ഉയർന്ന വ്യാപനശേഷിയുള്ള ഫംഗസ് രോഗം അമേരിക്കയിൽ രണ്ട് പേർക്ക് സ്ഥിരീകരിച്ചു; ജാഗ്രത നിർദേശം

https://chat.whatsapp.com/Ce7fzWxvzxu0N79CcsLpj4

ഉയർന്ന വ്യാപനശേഷിയുള്ള ഫംഗസ് രോഗം അമേരിക്കയിൽ സ്ഥിരീകരിച്ചു. റിങ് വേം (ringworm) അഥവാ ടീനിയ (tinea) എന്ന ഫംഗസ് രോഗമാണ് അമേരിക്കയിൽ രണ്ട് പേരിൽ സ്ഥിരീകരിച്ചത്. 28ഉം 47ഉം വയസ്സുള്ള രണ്ട് സ്ത്രീകളിലാണ് ഈ പുഴുക്കടി റിപ്പോർട്ട് ചെയ്യപ്പെട്ടതെന്ന് സെൻറേഴ്സ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ(സിഡിസി) അറിയിച്ചു. ചർമ്മത്തെ ബാധിക്കുന്ന ഈ ഫംഗൽബാധ ഒരു പകർച്ചവ്യാധിയായി മാറാൻ സാധ്യതയുണ്ടെന്നും ലോകം ഇതിനെ നേരിടാൻ ഇപ്പോൾ സജ്ജമല്ലെന്നും സിഡിസിയിലെ വിദഗ്ധർ പറയുന്നു.

രോഗബാധിതരായ സ്ത്രീകൾക്ക് ശരീരത്തിൻറെ വിവിധ ഭാഗങ്ങളിൽ ചൊറിഞ്ഞു തടിച്ചതായി സിഡിസി പറയുന്നു. കഴുത്തിലും നിതംബത്തിലും തുടയിലും വയറിലും വ്രണങ്ങൾ പ്രത്യക്ഷപ്പെട്ടിരുന്നു. ഈ രണ്ട് രോഗികളുടെ കുടുംബാംഗങ്ങളും ലക്ഷണങ്ങൾ കാണിച്ചു തുടങ്ങിയിരിക്കുന്നതിനാൽ ഇവരെല്ലാം നിരീക്ഷണത്തിലാണ്.

ചൊറിച്ചിൽ, വട്ടത്തിലുള്ള തിണർപ്പ്, ചർമ്മം ചുവന്ന് തടിക്കൽ, രോമം നഷ്ടമാകൽ തുടങ്ങിയവയാണ് റിങ് വേമിൻറെ ചില ലക്ഷണങ്ങൾ. അടുത്ത് ഇടപഴകുന്നതിലൂടെയാണ് ഈ അണുബാധ പകരുന്നതെന്നും ദീർഘകാലം ഇതിന് ചർമ്മത്തിൽ തങ്ങി നിൽക്കാൻ സാധിക്കുമെന്നും അധികൃതർ പറയുന്നു.

About The Author

error: Content is protected !!