November 23, 2024

Malayale.ca – Canada's First Malayalee Portal

കാനഡയിലെ മലയാളി ശബ്‌ദം, Canada Malayale Portal

കോളേജ് അഡ്മിഷൻ ലെറ്റർ വ്യാജം, നാടുകടത്തൽ ഭീഷണിയിൽ ഇന്ത്യൻ യുവതി

https://chat.whatsapp.com/Ce7fzWxvzxu0N79CcsLpj4

അഞ്ച് വർഷം മുൻപ് കോളേജ് അഡ്മിഷനു വേണ്ടി ലഭിച്ച ലെറ്റർ വ്യാജമാണെന്ന് തിരിച്ചറിഞ്ഞതിനെ തുടർന്ന് ഇന്ത്യൻ സ്വദേശിനി നാടുകടത്തൽ ഭീഷണി നേരിടുകയാണ്. എഡ്മന്റനിൽ താമസിക്കുന്ന കരംജീത് കൗർ എന്ന യുവതിയോടാണ് കാനഡ വിട്ട് പോകണമെന്ന നിർദ്ദേശം ലഭിച്ചിരിക്കുന്നത്. കാനഡയിലെ ഇമിഗ്രേഷൻ ആന്റ് റെഫ്യൂജീ ബോർഡിന്റെ തീരുമാനപ്രകാരം മെയ് 29 ന് അകം രാജ്യം വിടണമെന്ന് ഉത്തരവിൽ പറയുന്നു.

2021 ൽ സ്ഥിരതാമസത്തിനായി അപേക്ഷിച്ചപ്പോഴാണ്, കൗറിന്റെ സ്റ്റുഡന്റ് വിസ ഉറപ്പാക്കിയ ടൊറന്റോയിലെ സെനെക്ക കോളേജിൽ നിന്നുള്ള അഡ്മിഷൻ ലെറ്റർ വ്യാജമാണെന്ന് കാനഡ ബോർഡർ സർവീസസ് ഏജൻസി അറിയിക്കുന്നത്. ഇതേ വിദ്യാഭ്യാസ ഏജന്റ് കനേഡിയൻ പോസ്റ്റ്-സെക്കൻഡറി സ്കൂളുകളിലേക്ക് 700 വിദ്യാർത്ഥികൾക്ക് വ്യാജ പ്രവേശന കത്തുകൾ നൽകിയത്. സമാനമായ വ്യാജ പ്രവേശന കത്തുകൾ ലഭിച്ചതായി റിപ്പോർട്ട് ചെയ്യപ്പെട്ട കാനഡയിലെ മറ്റ് അന്തർദ്ദേശീയ വിദ്യാർത്ഥികൾക്ക് ആ തീരുമാനം പ്രത്യാഘാതങ്ങൾ ഉണ്ടാക്കും. ഈ ഏജൻസി ഇപ്പോൾ ഇന്ത്യയിൽ നിയമനടപടികൾ നേരിട്ടുകൊണ്ടിരിക്കുകയാണ്.

കനേഡിയൻ ഇമിഗ്രേഷൻ ഉദ്യോഗസ്ഥർ ഇവരുടെ അപേക്ഷ ആദ്യം സ്വീകരിച്ചതു സംബന്ധിച്ച് അന്വേഷണം വേണമെന്നും, കൃത്യമായ പരിശോധന നടത്താതെയാണ് വിസ അനുവദിച്ചതെന്നുമാണ് കൗറിന്റെ കേസ് ഏറ്റെടുത്ത നന്ദ ആൻഡ് കമ്പനി നിയമ സ്ഥാപനത്തിലെ അവ്നിഷ് നന്ദ പറയുന്നത്. ഈ വിഷയത്തിൽ സർക്കാർ മാനുഷികമൂല്യങ്ങളെ മുൻനിർത്തി ഇടപെടണമെന്നും അവർ ആവശ്യപ്പെട്ടു.

About The Author

error: Content is protected !!