ഒട്ടാവ : ഒരു ദശലക്ഷം മോഡേണ കോവിഡ് -19 വാക്സിൻ കാനഡയ്ക്ക് സംഭാവന ചെയ്ത് അമേരിക്ക. യുഎസിൽ ഉൽപാദിപ്പിച്ച കോവിഡ് -19 വാക്സിൻ ഡോസുകൾ ഇന്ന് ടൊറന്റോയിൽ എത്തും. ഈ മാസാവസാനത്തോടെ ലോകമെമ്പാടും ഏകദേശം 80 ദശലക്ഷം ഡോസുകൾ സംഭാവന ചെയ്യുമെന്ന് അമേരിക്ക പ്രഖ്യാപിച്ചിരുന്നു.ഇതിന്റെഭാഗമായിട്ടാണ് ഒരു ദശലക്ഷം വാക്സിൻ കാനഡയ്ക്ക് സംഭാവന ചെയ്തത്.
ഈ വർഷാദ്യം അമേരിക്ക 1.5 ദശലക്ഷം ഡോസ് ആസ്ട്രസെനെക്ക വാക്‌സിൻ കാനഡയ്ക്ക് സംഭാവന നൽകിയിരുന്നു. ഈ സഹായത്തിനു ബൈഡൻ ഭരണകൂടത്തിന് കാനഡ നന്ദി പറയുകയും ചെയ്തു.
കനേഡിയൻ പൗരന്മാർക്ക് വാക്സിനുകൾ ലഭ്യമാക്കുന്നത് ഉറപ്പുവരുത്തുന്നതിനും അന്തർദ്ദേശീയമായി ആവശ്യങ്ങൾ നിറവേറ്റുന്നതിനും സഹായിക്കുന്നതിനായി അമേരിക്കയുൾപ്പെടെ ലോകമെമ്പാടുമുള്ള പങ്കാളികളുമായി ഞങ്ങൾ പ്രവർത്തിക്കുകയാണെന്നു പബ്ലിക് സർവീസ്സ് മിനിസ്റ്റർ അനിതാ ആനന്ദ് വാർത്താസമ്മേളനത്തിൽ പറഞ്ഞു.
More Stories
ബ്രാംപ്ടണിൽ പതിമൂന്നുകാരിയായ പെൺകുട്ടിയെ പോലീസ് ഓഫീസറായി ആൾമാറാട്ടം നടത്തി ലൈംഗികമായി പീഡിപ്പിച്ചു; പ്രതി അറസ്റ്റിൽ
കനേഡിയൻ വാടക യൂണിറ്റിനുള്ള ശരാശരി വിലയിൽ അഭൂതപൂർവമായ വർദ്ധനവ് : റിപ്പോർട്ട്
പരിക്കേൽക്കാനുള്ള സാധ്യത കൂടുതൽ : Temu.com-ൽ വിറ്റഴിച്ച കുട്ടികളുടെ കാർ സീറ്റുകൾ ഹെൽത്ത് കാനഡ തിരിച്ചുവിളിച്ചു