https://chat.whatsapp.com/FDyHrouQqfAC7xTtsrkFWp
ഫഹദ് ഫാസിലിനെ നായകനാക്കി അഖിൽ സത്യൻ രചനയും സംവിധാനവും എഡിറ്റിംഗും നിർവഹിച്ച ‘പാച്ചുവും അത്ഭുതവിളക്കും’ കാനഡയിൽ നിറഞ്ഞ സദസിൽ പ്രദർശനം തുടരുന്നു. ചിത്രത്തിന് മികച്ച പ്രതികരണങ്ങളാണ് കാനഡയിൽ ലഭിച്ചു കൊണ്ടിരിക്കുന്നത്. ടൂ കേരള എന്റർടൈൻമെന്റ് ബാനറിൽ ബിജു തയ്യിൽച്ചിറയാണ് കാനഡയിൽ ചിത്രം പ്രദർശനത്തിനെത്തിച്ചിരിക്കുന്നത്.
ഫാമിലി ഡ്രാമ വിഭാഗത്തിൽ പെടുന്ന ചിത്രം ഏത് വിഭാഗം പ്രേക്ഷകർക്കും ആസ്വദിക്കാനാവുന്ന തരത്തിലാണ് ഒരുക്കിയിരിക്കുന്നത്. ഒരു വ്യക്തിയുടെ പല പല സ്ഥലങ്ങളിലൂടെയും പല മനുഷ്യരിലൂടെയുമുള്ള യാത്രയാണ് പാച്ചുവും അത്ഭുതവിളക്കും. 34 വയസായിട്ടും വിവാഹം നടന്നിട്ടില്ല എന്ന നിരാശയുമായി നടക്കുന്ന പാച്ചുവിനെ ഫഹദ് ഗംഭീരമാക്കുന്നുണ്ട്. ഫഹദ്-ഇന്നസെന്റ്-മുകേഷ് രംഗങ്ങളിലൊക്കെ തിയേറ്ററിൽ പൊട്ടിച്ചിരി തന്നെ സൃഷ്ടിക്കുന്നുണ്ട്. പാച്ചുവിൻറെ അച്ഛൻ വേഷത്തിൽ മുകേഷും അമ്മയായി ശാന്തികൃഷ്ണയും എത്തുന്ന ചിത്രത്തിൽ നായികാ കഥാപാത്രം ഹംസധ്വനിയായി എത്തിയിരിക്കുന്നത് അഞ്ജന ജയപ്രകാശ് ആണ്. വാസുമാമൻ എന്ന കഥാപാത്രത്തെയാണ് ഇന്നസെന്റ് അവതരിപ്പിച്ചത്. ഇന്നസെൻറിൻറെ അവസാന ചിത്രമാണ് പാച്ചുവും അത്ഭുതവിളക്കും.
മലയാളത്തിന്റെ എവർഗ്രീൻ സംവിധായകൻ സത്യൻ അന്തിക്കാടിന്റെ മകൻ എന്ന ലേബലില്ലാതെ തന്നെ അഖിൽ സത്യൻ മലയാളസിനിമയിൽ തന്റെ സ്ഥാനം ഉറപ്പിക്കും എന്ന് നിസ്സംശയം പറയാം.
മുകേഷ്, ഇന്ദ്രൻസ്, അൽത്താഫ് സലിം, നന്ദു, വിജി വെങ്കടേഷ്, മോഹൻ അഗാഷെ, ധ്വനി രാജേഷ്തു, ഛായാ കദം, പീയൂഷ് കുമാർ, അഭിറാം രാധാകൃഷ്ണൻ, അവ്യുക്ത് മേനോൻ തുടങ്ങി നിരവധി താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ഫുൾ മൂൺ സിനിമയുടെ ബാനറിൽ സേതു മണ്ണാർക്കാട് ആണ് പാച്ചുവും അത്ഭുതവിളക്കും നിർമ്മിക്കുന്നത്. ശരൺ വേലായുധനാണ് ചിത്രത്തിൻറെ ഛായാഗ്രഹണം. സംഗീതം ജസ്റ്റിൻ പ്രഭാകരൻ.
More Stories
കാത്തിരിപ്പിന് വിരാമം, ആടുജീവിതം കാനഡയിൽ റിലീസിന്
നിഗൂഢതകൾ ഒളിപ്പിക്കുന്ന ‘ഭ്രമയുഗം’ പ്രീമിയർ ഷോ ഇന്ന് രാത്രി 10.30 ന്
‘മലൈക്കോട്ടൈ വാലിബൻ’ ആദ്യ ദിനം ആസ്വദിക്കാം 12 ഡോളറിൽ