November 23, 2024

Malayale.ca – Canada's First Malayalee Portal

കാനഡയിലെ മലയാളി ശബ്‌ദം, Canada Malayale Portal

ഡൊമിനോസ് പിസ്സ ഡെലിവറിയ്ക്ക് പണം നൽകാൻ യുവതിയെ സഹായിച്ച കുടുംബത്തിന് 12,000 ഡോളർ നഷ്ട്ടമായതായി പരാതി.

https://chat.whatsapp.com/FDyHrouQqfAC7xTtsrkFWp

വ്യാജ ഡൊമിനോസ് പിസ്സ ഡെലിവെറിക്ക്‌ പണം നൽകാൻ യുവതിയെ സഹായിച്ച കുടുംബത്തിന് 12,000 ഡോളർ നഷ്ട്ടമായതായി പരാതി. സുരക്ഷാ പ്രശ്‌നങ്ങൾ കാരണം തന്റെ ആദ്യ പേര് മാത്രം ഉപയോഗിക്കണമെന്ന് അഭ്യർത്ഥിച്ച പരാതിക്കാരിയായ ജാസി, ഏപ്രിൽ 2 ന് ബ്രാംപ്ടണിലെ മെട്രോ ട്രിനിറ്റി കോമൺസിൽ തന്റെ ഭർത്താവിനും മകനുമൊത്ത് ഗ്രോസറി ഷോപ്പിംഗിന് നടത്തുകയും, “അവർ പലചരക്ക് സാധനങ്ങൾ കാറിൽ ലോഡുചെയ്യുമ്പോൾ, ഒരു പെൺകുട്ടി എന്റെ ഭർത്താവിനെ സമീപിച്ചു, അവൾ ഒരു പിസ്സ ഓർഡർ ചെയ്തിട്ടുണ്ടെന്നും തന്റെ പക്കൽ 20 ഡോളർ പണമായിട്ടാണുള്ളതെന്നും പറഞ്ഞു. “ഡെലിവറി ബോയ്‌ പണം സ്വീകരിക്കുന്നില്ലയെന്നും, കാർഡ് മുഖേന പണമടച്ചാലേ പിസ്സ ഡെലിവറി തരുകയുള്ളുവെന്നും അറിയിച്ചു, ദയവായി ഞങ്ങളെ സഹായിക്കാമോ? എന്ന് യുവതി അഭ്യർത്ഥിച്ചു”.

ജെസിയും കുടുംബവും സഹായിക്കാൻ സമ്മതിച്ചു, ഡൊമിനോയുടെ ചിഹ്നമുള്ള ഒരു സിൽവർ ഹോണ്ടയുടെ അടുത്തേക്ക് നടന്നു, അവിടെ ഒരു ഡെലിവറി ഡ്രൈവർ പിസ്സയുമായി നിൽക്കുകയായിരുന്നു. ഡ്രൈവറും തങ്ങളെ സമീപിച്ച സ്ത്രീയും 20 നും 26 നും ഇടയിൽ പ്രായമുള്ളവരായിരുന്നുവെന്നും ഇരുവരും മാസ്ക്ക് ധരിച്ചിരുന്നുവെന്നും ജാസി പറഞ്ഞു.

“അതിൽ സംശയാസ്പദമായ ഒന്നും ഇല്ലായിരുന്നു, അവളുടെ ഭർത്താവ് തന്റെ ഡെബിറ്റ് കാർഡ് ഉപയോഗിച്ച് പിസ്സ വാങ്ങിച്ചു, യുവതി 20 ഡോളർ പണമായി തിരിച്ചു തരുകയും ചെയ്തു. തുടർന്ന് അവർ വീട്ടിലേക്ക് പോയി. അടുത്ത ദിവസം രാവിലെ 7:30 ഓടെ, ഭർത്താവ് തന്റെ ബാങ്ക് അക്കൗണ്ടിൽ നോക്കിയപ്പോൾ ആദ്യം, $3,000 പിൻവലികച്ചതായി കാണുകയും, അക്കൗണ്ട് പരിശോധിച്ചപ്പോൾ $11,500 നഷ്ട്ടമായതായി കാണുകയും ചെയ്തു.

കൂടുതൽ ഇടപാടുകൾ തടയുന്നതിനായി തന്റെ ഭർത്താവ് കാർഡ് റദ്ദാക്കുകയും ചെയ്തു. തുടർന്ന് പോലീസിൽ പരാതി നൽകി. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പ്രദേശത്ത് സമാനമായ മറ്റ് സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. ഈ മേഖലയിൽ അടുത്തിടെ നടക്കുന്ന ഇത്തരത്തിലുള്ള ആദ്യത്തെ തട്ടിപ്പല്ല ഇതെന്ന് കോൺസ്റ്റ് സാറാ പാറ്റൻ സ്ഥിരീകരിച്ചു. ഇവ നടന്നുകൊണ്ടിരിക്കുന്ന അന്വേഷണങ്ങളാണെന്നും നിലവിൽ സംശയകരമായ വിവരങ്ങളൊന്നും ലഭിച്ചിട്ടില്ലെന്നും പീൽ പോലീസ് സ്ഥിരീകരിച്ചു.

About The Author

error: Content is protected !!