https://chat.whatsapp.com/FDyHrouQqfAC7xTtsrkFWp
മോൺട്രിയലിൽ നിന്ന് 640 കിലോമീറ്റർ വടക്കുകിഴക്ക് ക്യൂബെക്ക് പട്ടണമായ ആംക്വിയിൽ റോഡരികിലൂടെ നടന്നുപോവുകയായിരുന്ന കാൽനടയാത്രക്കാരുടെ ഇടയിലേക്ക് പിക്കപ്പ് ട്രക്ക് ഇടിച്ചുകയറി രണ്ട് പേർ കൊല്ലപ്പെടുകയും ഒമ്പത് പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ക്യൂബെക്ക് പ്രവിശ്യാ പോലീസ് അറിയിച്ചു.
38 കാരനായ ഡ്രൈവർ, അപകടശേഷം സംഭവസ്ഥലത്ത് നിന്ന് ഓടിപ്പോയി, തുടർന്നുനടത്തിയ അന്വേഷണത്തിനൊടുവിൽ പ്രതി പോലീസിൽ കീഴടങ്ങിയാതായി ആംക്വി പോലീസ് വക്താവ് അറിയിച്ചു. തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 3 മണിയോടെയാണ് സെന്റ്-ബെനോയ്റ്റ് ബൊളിവാർഡിലെ ക്യാപ്റ്റീവ് മൈക്രോബ്രൂവറിക്ക് മുന്നിലായിരുന്നു അതിദാരുണമായ സംഭവം നടന്നത്.
കൊല്ലപ്പെട്ട രണ്ടുപേരും പുരുഷന്മാരാണെന്നും ഇവർക്ക് 70, 60 വയസ്സ് പ്രായമാണുള്ളതെന്ന് പോലീസ് പറഞ്ഞു. രണ്ട് പേർക്ക് ഗുരുതര പരുക്കുണ്ട്. പരിക്കേറ്റവരെ ക്യൂബെക്ക് സിറ്റിയിലെ ആശുപത്രിയിലേക്ക് മാറ്റി, സാരമായി പരിക്കേറ്റവർക്ക് പ്രാദേശികമായി ചികിത്സ നൽകി.
അപകടത്തിന്റെ സാഹചര്യം മനസ്സിലാക്കാൻ അന്വേഷണ ഉദ്യോഗസ്ഥരും, ആക്സിഡന്റ് റെകോൺസ്റ്റ്‌ക്ഷൻ വിദഗ്ധരും പ്രവർത്തിക്കുകയാണെന്ന് പോലീസ് പറഞ്ഞു. പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയും ക്യൂബെക്ക് പ്രീമിയർ ഫ്രാങ്കോയിസ് ലെഗോൾട്ടും അനുശോചനം അറിയിച്ചു.
More Stories
ബ്രാംപ്ടണിൽ പതിമൂന്നുകാരിയായ പെൺകുട്ടിയെ പോലീസ് ഓഫീസറായി ആൾമാറാട്ടം നടത്തി ലൈംഗികമായി പീഡിപ്പിച്ചു; പ്രതി അറസ്റ്റിൽ
കനേഡിയൻ വാടക യൂണിറ്റിനുള്ള ശരാശരി വിലയിൽ അഭൂതപൂർവമായ വർദ്ധനവ് : റിപ്പോർട്ട്
പരിക്കേൽക്കാനുള്ള സാധ്യത കൂടുതൽ : Temu.com-ൽ വിറ്റഴിച്ച കുട്ടികളുടെ കാർ സീറ്റുകൾ ഹെൽത്ത് കാനഡ തിരിച്ചുവിളിച്ചു