https://chat.whatsapp.com/FDyHrouQqfAC7xTtsrkFWp
നിവിൻ പോളിയെ നായകനാക്കി രാജീവ് രവി ഒരുക്കിയ ‘തുറമുഖം’ കാനഡയിലെ തിയേറ്ററുകളിൽ നിറഞ്ഞ സദസിൽ പ്രദർശനം തുടരുകയാണ്. നിരവധി പ്രതിസന്ധികളെ മറികടന്ന് ലിസ്റ്റിൻ സ്റ്റീഫന്റെ ഉടമസ്ഥതയിലുള്ള മാജിക് ഫ്രെയിംസാണ് ചിത്രം തിയറ്ററുകളിൽ എത്തിച്ചത്.
ടൂ കേരള എന്റർടൈൻമെന്റ് ബാനറിൽ ബിജു തയ്യിൽച്ചിറയാണ് ചിത്രം കാനഡയിൽ പ്രദർശനത്തിച്ചത്. ഒരു ഹിസ്റ്റോറിക്കൽ പീരീഡ് ഡ്രാമയായി ഒരുക്കിയ ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് ഗോപൻ ചിദംബരമാണ്. 1962 വരെ കൊച്ചിയിൽ നിലനിന്നിരുന്ന ചാപ്പ തൊഴിൽ വിഭജന സമ്പ്രദായവും, ഇതവസാനിപ്പിക്കാൻ തൊഴിലാളികൾ നടത്തിയ സമരവുമാണ് ചിത്രത്തിന്റെ പ്രധാന പ്രമേയം.
മട്ടാഞ്ചേരി മൊയ്തു എന്ന നായക കഥാപാത്രത്തിനെയാണ് നിവിൻ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. പല ഗെറ്റപ്പുകളിൽ നിവിൻ പോളി എത്തുന്ന ചിത്രത്തിൽ ഇരുപതുകളിലെയും നാൽപതുകളിലെയും കൊച്ചി തുറമുഖത്തെ മനോഹരമായി പുനരാവിഷ്‌കരിച്ചിട്ടുണ്ട്.
ആദ്യാവസാനം വളരെ റിയലിസ്റ്റിക് ആയാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത് എന്നത് എടുത്തു പറയണം. കൂടാതെ അഭിനേതാക്കളുടെ ഗംഭീര പ്രകടനമാണ് ഈ ചിത്രത്തിന്റെ ഏറ്റവും വലിയ പോസിറ്റീവ് ഫാക്ടർ. ഒരു പക്കാ രാജീവ് രവി സ്റ്റൈൽ ചിത്രമെന്ന് ‘തുറമുഖ’ത്തിന് അവകാശപ്പെടാം.
നിവിൻ പോളി, ജോജു ജോർജ്, ഇന്ദ്രജിത് സുകുമാരൻ, നിമിഷ സജയൻ, പൂർണിമ ഇന്ദ്രജിത്, അർജുൻ അശോകൻ, ദർശന രാജേന്ദ്രൻ, സുദേവ് നായർ, മണികണ്ഠൻ ആചാരി, ശെന്തിൽ കൃഷ്ണ, സന്തോഷ് കീഴാറ്റൂർ തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. അൻവർ അലിയുടെ വരികൾക്ക് കെയും ഷാഹ്ബാസ് അമാനും ചേർന്നാണ് സംഗീതം നൽകിയിരിക്കുന്നത്.
More Stories
കാത്തിരിപ്പിന് വിരാമം, ആടുജീവിതം കാനഡയിൽ റിലീസിന്
നിഗൂഢതകൾ ഒളിപ്പിക്കുന്ന ‘ഭ്രമയുഗം’ പ്രീമിയർ ഷോ ഇന്ന് രാത്രി 10.30 ന്
‘മലൈക്കോട്ടൈ വാലിബൻ’ ആദ്യ ദിനം ആസ്വദിക്കാം 12 ഡോളറിൽ