https://chat.whatsapp.com/FDyHrouQqfAC7xTtsrkFWp
ഡേറ്റിംഗ് ആപ്പിൽ പരിചയപ്പെട്ട നിരവധി പുരുഷന്മാരുടെ പണവും ഫിനാൻഷ്യൽ കാർഡുകളും മോഷ്ടിച്ചതിന് വോൺ സ്വദേശിയായ 18 കാരിയായ യുവതിക്കെതിരെ കേസെടുത്ത് യോർക്ക് റീജിയണൽ പോലീസ്.
ഒരു ഡേറ്റിംഗ് ആപ്പ് വഴി പരിചയപ്പെട്ട യുവാവിന്റെ വീട് സന്ദർശിച്ച് യുവതി വിലപിടിപ്പുള്ള വസ്തുക്കൾ കൈക്കലാക്കിയെന്ന് ഇരയായ ഒരാൾ പോലീസിനെ ബന്ധപ്പെട്ടതോടെയാണ് അന്വേഷണം ആരംഭിച്ചത്. തുടർദിവസങ്ങളിലും സമാനമായ മോഷണം നടന്നതായി മറ്റ് നിരവധി പേർ പോലീസിൽ റിപ്പോർട്ട് ചെയ്തിരുന്നു.
തുടരന്വേഷണത്തിൽ ആപ്പിൽ “സോഫി” എന്ന പേരിൽ അക്കൗണ്ടുള്ള 18 കാരിയായ യുവതിയാണ് പ്രതിയെന്ന് അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തി.
പ്രതിയായ യുവതി പുരുഷന്മാരുമായി ചാറ്റ് ചെയ്യുകയും തുടർന്ന് അവരുടെ വീടുകളിൽ അവരെ കാണാൻ വരുകയും ചെയ്യും. പ്രതി ഇരകളുടെ വീട്ടിലെത്തിയാൽ, അവരോടൊപ്പം സമയം ചെലവഴിക്കും, എന്നാൽ പുരുഷന്മാരുടെ ശ്രദ്ധ മാറുമ്പോൾ, അവരുടെ പണവും കാർഡുകളും കൈക്കലാക്കുകയാണ് പ്രതി ചെയ്തിരുന്നത്.
പ്രതിയായ യുവതി ഇരകളുടെ ഫിനാൻഷ്യൽ കാർഡുകൾ വഞ്ചനാപരമായി ഉപയോഗിച്ചുവെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. വോണിലെ വീട്ടിൽ വച്ചാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. മോഷണം, വഞ്ചന, ക്രെഡിറ്റ് കാർഡ് വഞ്ചനാപരമായ ഉപയോഗം എന്നീ കുറ്റങ്ങളാണ് യോർക്ക് റീജിയണൽ പോലീസ് ചുമത്തിയിരിക്കുന്നത്. പ്രതിയെ കസ്റ്റഡിയിൽ വിട്ടു, എന്നാൽ പ്രതിയുടെ ഐഡന്റിറ്റി പരസ്യമാക്കിയിട്ടില്ല.
More Stories
ബ്രാംപ്ടണിൽ പതിമൂന്നുകാരിയായ പെൺകുട്ടിയെ പോലീസ് ഓഫീസറായി ആൾമാറാട്ടം നടത്തി ലൈംഗികമായി പീഡിപ്പിച്ചു; പ്രതി അറസ്റ്റിൽ
കനേഡിയൻ വാടക യൂണിറ്റിനുള്ള ശരാശരി വിലയിൽ അഭൂതപൂർവമായ വർദ്ധനവ് : റിപ്പോർട്ട്
പരിക്കേൽക്കാനുള്ള സാധ്യത കൂടുതൽ : Temu.com-ൽ വിറ്റഴിച്ച കുട്ടികളുടെ കാർ സീറ്റുകൾ ഹെൽത്ത് കാനഡ തിരിച്ചുവിളിച്ചു