https://chat.whatsapp.com/FDyHrouQqfAC7xTtsrkFWp
ഒന്റാറിയോയിലെ ഫാമുകളിൽ നിന്ന് രക്ഷപ്പെട്ട് ഹൈവേയിൽ അലഞ്ഞുതിരിയുകയായിരുന്ന ഒരു ഡസനിലധികം പന്നികളെ സുരക്ഷിത സ്ഥലത്തേക്ക് മാറ്റിയതായി പോലീസ് അറിയിച്ചു. ഒന്റാറിയോയിലെ ന്യൂ ടെകംസെത്തിലെ ഹൈവേ 89, ഞായറാഴ്ച റോഡിലൂടെ ഒരു കൂട്ടം പന്നികൾ നടക്കുന്നത് കണ്ട യാത്രികരാണ് സൗത്ത് സിംകോ പോലീസിനെ വിവരമറിയിച്ചത്.
പന്നികൾ വേലിക്കടിയിലൂടെ രക്ഷപ്പെടുകയും റോഡിനു കുറുകെ സമീപത്തെ വസ്തുവിലേക്ക് നടക്കുന്നത് കാണുകയും ചെയ്തതായി പോലീസ് പറഞ്ഞു. പന്നികളെ അവയുടെ ഉടമകൾക്ക് കൈമാറുന്നതുവരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുന്നതായി ഉദ്യോഗസ്ഥർ അറിയിച്ചു. നിരവധി വാഹനങ്ങൾ കടന്നുപോകുന്ന ഹൈവേയിൽ പോലീസ് കൃത്യസമയത്തു ഇടപെട്ടതിനാൽ അപകടങ്ങൾ ഒഴിവാക്കാൻ സാധ്യമായതായി ദൃസാക്ഷികൾ പറഞ്ഞു.
റോഡരികിൽ വന്യജീവികളെ കാണുകയും ആശങ്കപ്പെടുകയും ചെയ്യുന്നവർ ലോക്കൽ പോലീസുമായി ബന്ധപ്പെടണമെന്ന് സൗത്ത് സിംകോ പോലീസ് അറിയിച്ചു.
More Stories
ബ്രാംപ്ടണിൽ പതിമൂന്നുകാരിയായ പെൺകുട്ടിയെ പോലീസ് ഓഫീസറായി ആൾമാറാട്ടം നടത്തി ലൈംഗികമായി പീഡിപ്പിച്ചു; പ്രതി അറസ്റ്റിൽ
കനേഡിയൻ വാടക യൂണിറ്റിനുള്ള ശരാശരി വിലയിൽ അഭൂതപൂർവമായ വർദ്ധനവ് : റിപ്പോർട്ട്
പരിക്കേൽക്കാനുള്ള സാധ്യത കൂടുതൽ : Temu.com-ൽ വിറ്റഴിച്ച കുട്ടികളുടെ കാർ സീറ്റുകൾ ഹെൽത്ത് കാനഡ തിരിച്ചുവിളിച്ചു