ഒട്ടാവ : പൂർണമായും കോവിഡ് പ്രതിരോധ കുത്തിവയ്പ് എടുത്ത കനേഡിയർക്കും, സ്ഥിര താമസക്കാർക്കും താമസിയാതെ അവരുടെ ഹോട്ടൽ ക്വാറന്റൈനും 14 ദിവസത്തെ സെൽഫ് ഐസൊലേഷനും ഒഴിവാക്കുന്നു. ജൂലൈ ആദ്യം വാരം മുതൽ ഫെഡറൽ സർക്കാർ ചില നിയന്ത്രണങ്ങൾ ലഘൂകരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ആരോഗ്യമന്ത്രി പാറ്റി ഹജ്ഡ് പറഞ്ഞു.
ഹെൽത്ത് കാനഡ അംഗീകരിച്ച കോവിഡ്-19 വാക്സിൻ രണ്ട് ഡോസുകളും നേടിയ കനേഡിയൻ പൗരന്മാർക്ക് മാത്രമേ ഈ നിയമങ്ങളുടെ ഇളവ് ബാധകമാകൂ. എന്നാൽ വിനോദസഞ്ചാരികൾക്ക് ഇത് ബാധകമല്ല.വാക്സിനേഷൻ നിരക്ക് കൂടുന്നതും പുതിയ കോവിഡ് കേസ് എണ്ണത്തെയും ആശ്രയിച്ചിരിക്കും ഈ നിയമത്തിലുള്ള ഇളവുകൾ പ്രാബല്യത്തിൽ വരുകയുള്ളു എന്ന് ആരോഗ്യമന്ത്രി പറഞ്ഞു.
കാനഡയിലെത്തുന്നതിന് 14 ദിവസമെങ്കിലും മുമ്പ് രണ്ടു ഡോസ് വാക്‌സിൻ എടുത്തവരെ ആയിരിക്കും പൂർണ്ണമായും വാക്സിനേഷൻ സ്വീകരിച്ചവരായി സർക്കാർ പരിഗണിക്കുക. കാനഡ സർക്കാർ അംഗീകാരം നൽകിയ കോവിഡ് വാക്‌സിനുകളായ ഫൈസർ-ബയോടെക്, മോഡേണ, അസ്ട്രാസെനെക്ക, ജോൺസൺ ആൻഡ് ജോൺസൺ വാക്സിൻ തുടങ്ങിയ വാക്‌സിനുകളിൽ ഏതെങ്കിലും ഒന്ന് എടുത്ത യാത്രക്കാർക്കായിരുക്കും ഇളവുകൾ ലഭിക്കുമെന്നാണ് ചില സർക്കാർ അനഔദ്യോഗിക വ്രത്തങ്ങൾ പറഞ്ഞു.
More Stories
ബ്രാംപ്ടണിൽ പതിമൂന്നുകാരിയായ പെൺകുട്ടിയെ പോലീസ് ഓഫീസറായി ആൾമാറാട്ടം നടത്തി ലൈംഗികമായി പീഡിപ്പിച്ചു; പ്രതി അറസ്റ്റിൽ
കനേഡിയൻ പൗരൻമാർക്ക് വിസ സേവനങ്ങൾ നിർത്തി ഇന്ത്യ
കനേഡിയൻ വാടക യൂണിറ്റിനുള്ള ശരാശരി വിലയിൽ അഭൂതപൂർവമായ വർദ്ധനവ് : റിപ്പോർട്ട്