November 21, 2024

Malayale.ca – Canada's First Malayalee Portal

കാനഡയിലെ മലയാളി ശബ്‌ദം, Canada Malayale Portal

കാനഡയുടെ ഇമിഗ്രേഷൻ ബാക്ക്ലോഗ് 2.1 ദശലക്ഷമായി കുറഞ്ഞു ; അപേക്ഷകളുടെ ബാക്ക്ലോഗ് കുറയ്ക്കുന്നതിനുള്ള ഐആർസിസി യുടെ പദ്ധതികൾ ഫലം കാണുന്നോ?

https://chat.whatsapp.com/FDyHrouQqfAC7xTtsrkFWp

കാനഡയിലെ ഇമ്മിഗ്രേഷൻ ബാക്ക്ലോഗ് ഡിസംബറിൽ 2.1 ദശലക്ഷമായി കുറഞ്ഞുവെന്ന് ഇമിഗ്രേഷൻ, റെഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് കാനഡയിൽ നിന്ന് ലഭിച്ച പുതിയ ഡാറ്റ സൂചിപ്പിക്കുന്നു. ഡിസംബറിൽ അപേക്ഷകരുടെ എണ്ണം ഏകദേശം 2.2 ദശലക്ഷത്തിൽ നിന്ന് 2.1 ദശലക്ഷമായി കുറഞ്ഞു എന്നാണ് റിപ്പോർട്ടിൽ പറയുന്നത്.

ജനുവരി ആദ്യം വരെ ഐആർസിസി അപ്ഡേറ്റ് ചെയ്ത വിവരമനുസരിച്ച്, താൽക്കാലിക താമസം, സ്ഥിര താമസം മുതൽ പൗരത്വ അപേക്ഷകൾ വരെയുള്ള മൂന്ന് പ്രധാന വിഭാഗങ്ങളിൽ സ്ഥിര താമസ ഇൻവെന്ററിയിലൊഴികെ രണ്ടിലും കുറവുകൾ ഉണ്ടായി, സിറ്റിസൺഷിപ്പ് ഇൻവെന്ററിയിലാണ് ഏറ്റവും വലിയ കുറവ് രേഖപ്പെടുത്തിയിരിക്കുന്നത്.

സിറ്റിസൺഷിപ്പ് ഇൻവെന്ററി ജനുവരി 03 വരെ 301,388 ആയാണ് കുറഞ്ഞത്. നവംബർ 30 വരെ 314,630 ആയിരുന്നു ഇത്.

പെർമനന്റ് റസിഡൻസ് ഇൻവെന്ററി ജനുവരി 02 വരെ 521,552 ആയി വർദ്ധിക്കുകയും ചെയ്തു. ഡിസംബർ 02 വരെ ഇത് 512,342 ആയിരുന്നു.

ടെമ്പററി റസിഡൻസ് ഇൻവെന്ററി ജനുവരി 03 വരെ 1,329,280 പേരാണുള്ളത്. ഡിസംബർ 03 വരെ 1,416,125 പേരായിരുന്നു ഇത്. പാൻഡെമിക് ആരംഭിച്ചതിന് ശേഷം അപേക്ഷകളുടെ ബാക്‌ലോഗ് ഗണ്യമായി വർദ്ധിച്ചിരുന്നു. 2023 മാർച്ച് അവസാനത്തോടെ എല്ലാ ബിസിനസ്സ് ലൈനുകളിലും 50%-ൽ താഴെ ബാക്ക്‌ലോഗ് നേടാനാണ് ഐആർസിസി ലക്ഷ്യമിടുന്നത്.

2022-ൽ 431,645 പുതിയ സ്ഥിര താമസക്കാരെ സ്വീകരിച്ചതായി ഇമിഗ്രേഷൻ, റെഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് കാനഡ പ്രസ്താവനയിൽ അറിയിച്ചു. കാനഡയുടെ ചരിത്രത്തിൽ ഒരു വർഷത്തിനുള്ളിൽ ഏറ്റവും കൂടുതൽ ആളുകളെ സ്വാഗതം ചെയ്തുവെന്ന് കാനഡ ഇമിഗ്രേഷൻ മന്ത്രാലയം അറിയിച്ചു. 2021-നെ അപേക്ഷിച്ച് 9% കൂടുതൽ ആളുകൾക്കാണ് സ്ഥിരതാമസത്തിനുള്ള അനുമതി നൽകിയത്. 2025 അവസാനത്തോടെ 1.45 ദശലക്ഷം പുതിയ സ്ഥിര താമസക്കാരെ കൊണ്ടുവരാനാണ് ട്രൂഡോ സർക്കാർ ലക്ഷ്യമിടുന്നത്. സ്ഥിര താമസാനുമതിയുള്ള ആളുകൾക്ക് സാധാരണയായി അഞ്ച് വർഷത്തിന് ശേഷം പൗരത്വത്തിന് അപേക്ഷിക്കാം.

About The Author

error: Content is protected !!