November 23, 2024

Malayale.ca – Canada's First Malayalee Portal

കാനഡയിലെ മലയാളി ശബ്‌ദം, Canada Malayale Portal

അന്താരാഷ്‌ട്ര വിദ്യാഭ്യാസം നേടിയ നഴ്‌സുമാരെ റിക്രൂട്ട് ചെയ്യാൻ സാമ്പത്തിക സഹായങ്ങൾ വാഗ്ദാനം ചെയ്ത് ബീസി

https://chat.whatsapp.com/FDyHrouQqfAC7xTtsrkFWp

ബി.സി.യിൽ ജോലി ചെയ്യാൻ ആഗ്രഹിക്കുന്ന അന്താരാഷ്‌ട്ര വിദ്യാഭ്യാസവും പരിശീലനവും നേടിയ നഴ്‌സുമാർക്ക് സാമ്പത്തിക സഹായം വാഗ്ദാനം ചെയ്ത് ബീസി സർക്കാർ. ലംഗാര കോളേജിൽ നടന്ന പരിപാടിയിലാണ്, കൂടുതൽ നഴ്സുമാരെ നിയമിക്കുകയും പരിശീലിപ്പിക്കുകയും ചെയ്യുന്നത് ആരോഗ്യ പരിപാലന പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുള്ള തന്റെ പദ്ധതിയുടെ പ്രധാന ഭാഗമാണെന്ന് പ്രീമിയർ ഡേവിഡ് എബി പ്രഖ്യാപിച്ചത്. ആരോഗ്യ പരിപാലന മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ സർക്കാർ പ്രവർത്തിക്കുന്നതിനാൽ, തൊഴിലിലേക്ക് മടങ്ങിവരാൻ ആഗ്രഹിക്കുന്നവർക്ക് പ്രവിശ്യയിൽ നിന്നുള്ള സാമ്പത്തിക സഹായത്തിന് ഉടൻ അർഹത ലഭിക്കുമെന്നും പ്രീമിയർ അറിയിച്ചു.

കാനഡയ്ക്ക് പുറത്ത് പരിശീലനം നേടുന്നവർക്ക് അവരുടെ മൂല്യനിർണ്ണയത്തിനും അപേക്ഷാ ഫീസിനും – 3,700-ഡോളറിൽ കൂടുതൽ ചിലവുണ്ടെങ്കിൽ- റീഇമ്പേഴ്‌സ് ചെയ്യാൻ കാത്തിരിക്കുന്നതിനുപകരം പ്രവിശ്യ മുൻകൂറായി പണം അടയ്ക്കും. പരിശീലനത്തിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന നഴ്‌സുമാർക്ക് തിരികെ നൽകേണ്ടതില്ലാത്ത ബർസറികളിൽ നിന്ന് സാമ്പത്തികസഹായമായി ആയിരക്കണക്കിന് ഡോളർ ലഭിക്കും.

എത്ര നഴ്സുമാർ ഈ പിന്തുണ പ്രയോജനപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നതായി പ്രീമിയർ പറഞ്ഞില്ല, എന്നാൽ 2,000 പേർ അപേക്ഷാ ഘട്ടത്തിലാണെന്നും 5,000 പേർ ബിസിയിലേക്ക് വരാൻ താൽപ്പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്നും എബി പറഞ്ഞു.

ബി.സി. പ്രഖ്യാപനം അംഗങ്ങൾക്ക് പ്രതീക്ഷ നൽകുന്നതായി ബീസി നഴ്‌സസ് യൂണിയൻ പറഞ്ഞു. പ്രവിശ്യയിൽ 5,000-ത്തിലധികം നഴ്‌സിംഗ് തസ്തികകൾ നിലവിലുണ്ടെന്നും എട്ട് വർഷത്തിനുള്ളിൽ 26,000 ഓപ്പണിംഗുകൾ കൂടി നികത്തേണ്ടതുണ്ടെന്നും യൂണിയൻ പ്രസിഡന്റ് അമൻ ഗ്രെവാൾ പറഞ്ഞു.

About The Author

error: Content is protected !!