ടൊറന്റോ : കൊറോണ വൈറസിന്റെ പുതിയ ഡെൽറ്റ വേരിയന്റിന്റെ വ്യാപനം തടയുന്നതിനായി ഇന്ത്യയിൽ നിന്നുള്ള അന്താരാഷ്ട്ര വിമാനങ്ങൾ ജൂൺ 21 വരെ നിരോധിച്ചിരുന്നു. ഈ നിരോധനത്തിൽ കൂടുതൽ കഷ്ടത അനുഭവിച്ചത് ഇന്ത്യൻ വിദ്യാർത്ഥികൾ ആയിരുന്നു. ഒന്റാറിയോയിലെ പുതിയ കേസുകളിൽ 27 ശതമാനത്തിലധികവും ഡെൽറ്റ വേരിയന്റിലാണ്, ഇതിനു കാരണമായി സർക്കാർ വ്യത്തങ്ങൾ പറയുന്നത് കോവിഡ് കേസുകൾ കൂടുതലുള്ള രാജ്യങ്ങളിൽനിന്നുമുള്ള വിമാനങ്ങൾ കഴിഞ്ഞ ആഴ്ച ടൊറന്റോയിൽ എത്തിയതുകൊണ്ടെന്നതാണ് .
മസ്‌കറ്റ്, മെക്സിക്കോ സിറ്റി, അഡിസ് അബാബ, ബെൽഗ്രേഡ് എന്നിവിടങ്ങളിലെ അന്താരാഷ്ട്ര വിമാനത്താവളങ്ങൾ ട്രാൻസിറ്റ് പോയിന്റുകളായി ഉപയോഗിച്ചുകൊണ്ടാണ് ഇന്ത്യയിൽ നിന്നുള്ള വിദ്യാർത്ഥികൾ കാനഡയിലേക്ക് എത്തിച്ചേരുന്നത്. ദോഹ, അഡിസ് അബാബ വഴി കാനഡയിൽ ഇറങ്ങാനുള്ള വൺവേ ടിക്കറ്റിനായി ഇന്ത്യയിൽ നിന്നുള്ള അന്താരാഷ്ട്ര വിദ്യാർത്ഥികൾ 200000 രൂപവരെ അടയ്ക്കുന്നതായി റിപ്പോർട്ടുകളുണ്ട്.
യൂറോപ്പ് വഴി ഇന്ത്യക്കാർ മെക്സിക്കോ സിറ്റിയിൽ ഇറങ്ങുകയും അവിടെ രണ്ടുദിവസം താമസിച്ചതിന് ശേഷം കോവിഡ് ടെസ്റ്റ് നടത്തി തുടർന്ന് യാത്ര ചെയുകയും ചെയ്യാം.
എന്നാൽ മസ്‌കറ്റിൽ, കോവിഡ് പരിശോധനയ്‌ക്കായി 14 മണിക്കൂർ മാത്രമേ താമസിക്കേണ്ടതുള്ളൂ, അഡിസ് അബാബയിലും ബെൽഗ്രേഡിലും, യാത്രക്കാർക്ക് അവരുടെ കോവിഡ് ടെസ്റ്റ് പൂർത്തിയാക്കുന്നതിന് മുമ്പായി മൂന്ന് ദിവസം ഹോട്ടലിൽ താമസിച്ചതിന് ശേഷം കോവിഡ് നെഗറ്റീവ് പരിശോധന നടത്തി യാത്ര ചെയ്യാം.
ഈ വിമാനത്താവളങ്ങളെ ട്രാൻസിറ്റ് പോയിന്റുകളായി ഉപയോഗിക്കുന്നതിലെ പ്രധാന പ്രശ്നമായി വിദ്യാർത്ഥികൾ ചൂണ്ടിക്കാണിക്കുന്നത് ഇന്ത്യയിൽ നിന്ന് ഒരു വിമാനത്തിൽ കയറുന്നതിന് തൊട്ടുമുൻപോ അതിനു ശേഷമോ യാത്രികന് കോവിഡ് ബാധിക്കുകയോ ചെയ്താൽ മസ്കറ്റിലോ ബെൽഗ്രേഡിലോ മറ്റേതെങ്കിലും ട്രാൻസിറ്റ് പോയിന്റുകളിൽ ഇറങ്ങിയാൽ ഏഴുമുതൽ പതിനാലു ദിവസം വരെ അവിടെ ക്വാറന്റൈനിൽ നിൽക്കണം. കോവിഡ് നെഗറ്റീവ് ആകുന്നതുവരെ ഇവർ ഹോട്ടലിൽ തങ്ങുകയും വേണം. ഈ സാമ്പത്തിക നഷ്ട്ടം ഏതൊരു വിമാന യാത്രികനും താങ്ങുന്നതിനപ്പുറമായിരിക്കും.
More Stories
ബ്രാംപ്ടണിൽ പതിമൂന്നുകാരിയായ പെൺകുട്ടിയെ പോലീസ് ഓഫീസറായി ആൾമാറാട്ടം നടത്തി ലൈംഗികമായി പീഡിപ്പിച്ചു; പ്രതി അറസ്റ്റിൽ
കനേഡിയൻ പൗരൻമാർക്ക് വിസ സേവനങ്ങൾ നിർത്തി ഇന്ത്യ
കനേഡിയൻ വാടക യൂണിറ്റിനുള്ള ശരാശരി വിലയിൽ അഭൂതപൂർവമായ വർദ്ധനവ് : റിപ്പോർട്ട്