November 26, 2024

Malayale.ca – Canada's First Malayalee Portal

കാനഡയിലെ മലയാളി ശബ്‌ദം, Canada Malayale Portal

ഒന്റാറിയോയിൽ ഫാർമസിസ്റ്റുകൾക്ക് ഡോക്ടറുടെ അപ്രൂവൽ ഇല്ലാതെ മെഡിസിൻ പ്രസ്ക്രൈബ് ചെയ്യാൻ അനുവാദം

https://chat.whatsapp.com/FDyHrouQqfAC7xTtsrkFWp

ഒന്റാറിയോ ഫാർമസിസ്റ്റുകൾക്ക് ജനുവരി 1 മുതൽ ഡോക്ടറുടെ പ്രെസ്ക്രിപ്ഷൻ ഇല്ലാതെ 13 സാധാരണ രോഗങ്ങളുടെ ചികിത്സയ്ക്കായി മരുന്നുകൾ നിർദ്ദേശിക്കാൻ അനുവദിക്കുമെന്ന് ആരോഗ്യമന്ത്രി സിൽവിയ ജോൺസ് അറിയിച്ചു. ആരോഗ്യ സംരക്ഷണം കൂടുതൽ സൗകര്യപ്രദമാക്കാനുള്ള പ്രവിശ്യയുടെ ശ്രമങ്ങളുടെ ഭാഗമാണ് ഈ നടപടിയെന്ന് ആരോഗ്യമന്ത്രി ബുധനാഴ്ച ട്വിറ്ററിൽ കുറിച്ചു.

ഹേ ഫീവർ, ജലദോഷം, ഓറൽ ത്രഷ്, ഡെർമറ്റൈറ്റിസ്, പിങ്ക് ഐ, ആസിഡ് റിഫ്ലക്സ്, യുടിഐകൾ, മെൻസ്ട്രുൽ ക്രമ്പ്സ്, ഹെമറോയ്ഡുകൾ, ഇംപെറ്റിഗോ, ഇൻസെക്ടസ് ബിറ്റ്സ് ആൻഡ് ഹൈവ്സ്, ടിക്ക് ബിറ്റ്സ് തുടങ്ങി 13 അസുഖങ്ങൾക്കുള്ള മരുന്നുകളാണ് പട്ടികയിൽ ആരോഗ്യ മന്ത്രാലയം ഉൾപ്പെടുത്തിയിരിക്കുന്നത്. ഒന്റാറിയോ പ്രവിശ്യാ ആരോഗ്യ മന്ത്രാലയം പ്രസ്താവിച്ച പ്രകാരം ഹെൽത്ത് കാർഡുകൾ ഹാജരാക്കുന്ന രോഗികൾക്ക് ഫാർമസികൾ സൗജന്യ ചികിത്സ വാഗ്ദാനം ചെയ്യും, കൂടാതെ ഒരു ഫാമിലി ഫിസിഷ്യനെ കാണുന്നത് പോലെയായിരിക്കും നടപടിക്രമം.

ഫാർമസിസ്റ്റ് അവരുടെ മാർഗ്ഗനിർദ്ദേശങ്ങളെ അടിസ്ഥാനമാക്കി ഉചിതമായ ചികിത്സ നിർണ്ണയിക്കും, രോഗിയുടെ സാഹചര്യം കൂടുതൽ സങ്കീർണ്ണമാണെങ്കിൽ ഒരു ഡോക്ടറിലേക്കോ ഇആർ -നോ ഉള്ള റഫറൽ നൽകും.

“കൂടുതൽ രോഗികൾക്ക് പരിചരണം നൽകാനും കമ്മ്യൂണിറ്റി ഫാർമസിസ്റ്റുകൾ നൽകുന്ന സേവനങ്ങളിലേക്ക് രോഗികളുടെ പ്രവേശനം വർദ്ധിപ്പിക്കാൻ ഈ നയം സഹായിക്കുന്നും,” ഒന്റാറിയോയുടെ നീക്കത്തെ പൂർണമായി പിന്തുണയ്ക്കുന്നതായി ടൊറന്റോ സർവകലാശാലയിലെ ജെന്നിഫർ ലേക്ക് പറഞ്ഞു.

ഡിസംബർ 12 മുതൽ, ഒന്റാരിയോ ഫാർമസിസ്റ്റുകൾക്ക്, ഒരു ഫിസിഷ്യൻ നൽകുന്ന പ്രസ്ക്രിപ്ഷൻ ഇല്ലാതെ, ആൻറിവൈറൽ കോവിഡ്-19 ചികിത്സയായ പാക്‌സ്‌ലോവിഡ് നിർദ്ദേശിക്കാൻ അധികാരം നൽകുന്ന രാജ്യത്തെ ഒമ്പതാമത്തെ അധികാരപരിധിയാണ് ഒന്റാറിയോ.

ജനുവരി 1 മുതൽ മരുന്നുകൾ നിർദ്ദേശിക്കാൻ ഫാർമസിസ്റ്റുകളെ അനുവദിക്കുന്ന രോഗങ്ങളുടെ പട്ടിക ഇവയാണ്:

1. hay fever (allergic rhinitis);

2. oral thrush (candidal stomatitis);

3. pink eye (conjunctivitis; bacterial, allergic and viral);

4. dermatitis (atopic, eczema, allergic and contact);

5. menstrual cramps (dysmenorrhea);

6. acid reflux (gastroesophageal reflux disease (GERD));

7. hemorrhoids;

8. cold sores (herpes labialis);

9. impetigo;

10. insect bites and hives;

11. tick bites (post-exposure prophylaxis to prevent Lyme disease);

12. sprains and strains (musculoskeletal); and

13. urinary tract infections (UTIs).

About The Author

error: Content is protected !!